അബൂദബി: വിദേശത്തുനിന്ന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പാസ്പോര്‍ട്ട് സേവന ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നും നിലവിലെ നിരക്കില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും കുറവ് വരുത്തണമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും സംഘടന നിവേദനം സമര്‍പ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളാണ്. പൗരന്റെ അടിസ്ഥാന അവകാശമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യയിലെ നിരക്കുകളേക്കാള്‍ പലമടങ്ങ് അധികം തുക പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് നീതിയുക്തമല്ല. പൗരന്‍ രാജ്യത്തിനകത്തോ പുറത്തോ എന്നതിനനുസരിച്ച് ഒരേ സേവനത്തിന് ഇത്രയും വലിയ ഫീസ് വ്യത്യാസം വിവേചനപരമാണ്. പ്രവാസി സമൂഹത്തോട് കൂടുതല്‍ കരുതലോടെയും നീതിയോടെയും സമീപിക്കുന്ന ജനക്ഷേമപരമായ ഫീസ് നയം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ഐ.സി.എഫ്. ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.