ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹിം മൂ​ന്നു ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ചെ​ക്ക്​ ബി​ഗ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത്​ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക് കൈ​മാ​റു​ന്നു

ഗ​സ്സ​ക്കാ​യി ധ​ന​സ​ഹാ​യം കൈ​മാ​റി ഐ.​എ.​എ​സ്​

ഷാ​ർ​ജ: ഗ​സ്സ​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ മൂ​ന്നു ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. ഐ.​എ.​എ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ടി.​വി, ര​ക്ഷാ​ധി​കാ​രി അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ​മി​ദ്ഫ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ബി​ഗ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത്​ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക് മൂ​ന്നു ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ ചെ​ക്ക് കൈ​മാ​റി​യ​ത്. റെ​ഡ് ക്ര​സ​ന്‍റ്, ഷാ​ർ​ജ ചാ​രി​റ്റി, ദി ​ബി​ഗ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ, ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

ഗ​സ്സ​യി​ലെ യു​ദ്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള സം​ഭാ​വ​ന​ക​ൾ എ​ന്ന നി​ല​യി​ൽ ഷാ​ർ​ജ-​ചാ​രി​റ്റി​ക്ക് മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പു​തി​യ വ​സ്ത്ര​ങ്ങ​ൾ, മ​റ്റ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യും ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭാ​വ​ന​ക​ൾ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന്​ വൈ.​എ. റ​ഹിം പ​റ​ഞ്ഞു.

Tags:    
News Summary - I.A.S. hands over financial aid for gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.