ദു​ബൈ അൽ വർസാനിൽ പ്രവർത്തനമാരംഭിച്ച 98ാമത്​ നെസ്​റ്റോ ഹൈപർ മാർക്കറ്റ്​ വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു

98ാമത്​ നെസ്​റ്റോ ഹൈപർ മാർക്കറ്റ്​ അൽ വർസാനിൽ പ്രവർത്തനമാരംഭിച്ചു

ദുബൈ: യു.എ.ഇയിലെ പ്രമുഖ റീടെയ്​ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ 98ാമത്​ ഹൈപർ മാർക്കറ്റ്​ ദുബൈ ഇൻറർനാഷനൽ സിറ്റി അൽവർസാനിലെ ജീപാസ്​ കമേഴ്​സ്യൽ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുറന്ന ഹൈപർ മാർക്കറ്റ്​ വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ്​ മൂസ അലി കറം, ലൈഫ്​ ഫാർമസി ചെയർമാൻ അബ്​ദുൽനാസർ, അസ്​ടെക്​ മിഡിലീസ്​റ്റ്​ മാനേജിങ്​ ഡയറക്ടർ അനൂപ്​ മൂപ്പൻ, നെസ്റ്റോ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്ടർമാരായ സിദ്ദീഖ്​ പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക്​ സൗകര്യപ്രദമാകുംവിധം മൂന്ന്​ ലെവലുകളിലായി എഴുനൂറോളം കാറുകൾക്കുള്ള പാർക്കിങ്ങും മികച്ച ഷോപ്പിങ്​ സ്​പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്​.

Tags:    
News Summary - Hypermarket started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.