ദുബൈ: രക്ഷാ പ്രവർത്തനത്തിൽ മാതൃകയായിത്തീർന്ന മലപ്പുറം സ്വദേശി ജൈസലിന് ദുബൈ കെ.എം.സി.സിയുടെ ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു.
ദുബൈയിൽ നടന്ന ദേശീയ ദിനാഘോഷ സമാപന ചടങ്ങിൽ ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേര്‍സണാലിറ്റി അവാര്‍ഡ്, ജഷീര്‍ പി.കെ. (ബീക്കന്‍ ഇന്‍ഫോടെക്) – ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്സീ ട്രേഡിംഗ്) – യംഗ് എന്‍ട്രപ്രിണര്‍ അവാര്‍ഡ്, പ്രീമിയര്‍ ഓട്ടോ പാര്‍ട്സ് – ബെസ്റ്റ് സി.എസ്.ആര്. അവാര്‍ഡ്, എം.ഗ്രൂപ്പ്കാര്‍ഗോ –ബെസ്റ്റ് സപ്പോര്‍ട്ടര്‍ ഓഫ് കേരള ഫ്ളഡ് റിലീഫ് പ്രോഗ്രാം എന്നിവർ കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് അതോറിറ്റി സി.ഇ.ഒ ഡോ: ഒമര്‍ അല്‍ മുസന്നയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാധ്യമ പുരസ്കാരങ്ങൾ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ സമ്മാനിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം, ഗായിക വിളയില്‍ ഫസീല, പണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസലിയാർ, കെ.എം.സി.സി നേതാവ് കെ.എച്ച്.എം അഷ്റഫ് എന്നിവർക്ക് സാലിഹ് അലി അല്‍ മസ്മി പുരസ്കാരംനല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.