ഹൂതികൾ അയക്കുന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ (ഫയൽ ഫോട്ടോ)

സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെയുള്ള ഹൂ​ത്തി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു

ദു​ബൈ: സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ ഹൂ​ത്തി​ക​ൾ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ യു.​എ.​ഇ അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. സൗ​ദി​ക്ക് എ​ല്ലാ​വി​ധ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മനാമ: ആക്രമണത്തെ ബഹ്​റൈൻ ശക്തമായി അപലപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾ ഇല്ലാതാക്കേണ്ടത്​ മേഖലയുടെ സുരക്ഷക്ക്​ അനിവാര്യമാണ്​. ശക്തമായ നടപടി ഉണ്ടാകണമെന്ന്​ വിവിധ അന്താരാഷ്​ട്ര വേദികളോട്​ ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണത്തിനു​ പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി സ്വീകരിക്കുന്ന നടപടികൾക്ക്​ പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മ​ന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Houthis against Saudi Arabia condemned the attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.