ദുബൈ: താഴ്ന്ന വരുമാനക്കാർക്കായി യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമിൽ പത്തു വീടുകൾ നിർമിക്കാൻ ഇന്ത്യൻ വ്യവസായി. േദാഡ്സാൽ എൻജിനീയറിങ് ഗ്രൂപ്പ് മേധാവി രാജൻ കിലാചന്ദ് 90 ലക്ഷം ദിർഹമാണ് ഇതിനായി നൽകിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷാചരണത്തിെൻറ ഭാഗമായാണ് ഭവന പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ പശ്ചാത്തല സൗകര്യ വികസനത്തിലും പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരമപ്രധാനമാണെന്നും കിലാചന്ദിെൻറ സഹകരണം ശ്രേദ്ധയമാണെന്നും പശ്ചാത്തല വികസന വകുപ്പ് മന്ത്രിയും ഭവന പദ്ധതി അധ്യക്ഷനുമായ ഡോ. അബ്ദുല്ല മുഹമ്മദ് ബിൽ ഹൈൽ അൽ നുെഎമി പറഞ്ഞു. തെൻറ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാൻ ഇടം നൽകിയ ദേശമാണ് യു.എ.ഇയെന്നും ആവശ്യക്കാരായ മനുഷ്യർക്ക് പിന്തുണ എത്തിക്കുക എന്നത് ഒാരോ മനുഷ്യെൻറയും കടമയാണെന്നും കിലാചന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.