ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ സമസ്ത സെന്റിനറി ഇന്റർനാഷനൽ വിളംബര പ്രഖ്യാപനം നടത്തുന്നു
അബൂദബി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ഇന്റർനാഷനൽ വിളംബര പ്രഖ്യാപനം നടത്തി. അബൂദബി ഐ.ഐ.സി.സി. ഓഡിറ്റോറിയത്തിൽ നടന്ന വിളംബര പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ നിർവഹിച്ചു.
സമസ്ത സെന്റിനറി ഇന്റർനാഷനൽ സമിതി ചെയർമാൻ മുസ്തഫ ദാരിമി കടങ്കോടിന്റെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഉസ്മാൻ സഖാഫി തിരുവത്ര (സമസ്ത സെന്റിനറി യു.എ.ഇ ചെയർമാൻ) അബൂദബി റീജ്യൻ സെന്റിനറി സമിതി പ്രഖ്യാപനം നടത്തി.
ശരീഫ് കാരശ്ശേരി (ഐ.സി.എഫ്.ഐസി ഓർഗനൈസിങ് സെക്രട്ടറി), ഹമീദ് ഈശ്വരമംഗലം (ഐ.സി.എഫ് ഇന്റർനാഷനൽ അഡ്മിൻ സെക്രട്ടറി), ഹമീദ് പരപ്പ (ഐ.സി.എഫ് ഇന്റർനാഷനൽ നോളജ് സെക്രട്ടറി), ഹംസ അഹ്സനി, ഷാഫി പട്ടുവം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.