ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ വേതനം ബാങ്കുവഴി നൽകണമെന്ന തൊഴിൽ ക്ഷേമ വകുപ്പിെൻറ നിർദേശത്തിന് മന്ത്രി സഭ അംഗീകാരം നൽകി. നേരത്തെ രാജ്യത്ത് നടപ്പിലാക്കിയ ഡബ്ല്യു പി.എസ് നിബന്ധനയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് രാജ്യത്ത് തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളുടെയും ശമ്പളം ബാങ്കുകൾ വഴി തന്നെ നൽകണമെന്ന കർശന തീരുമാനമാണ് നടപ്പിലാകാൻ പോകുന്നത്. മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പരിഷ്കരിച്ച തൊഴിൽ നിയമത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നു.
പുതിയ നിയമം നടപ്പിലാകുന്ന പക്ഷം ഗാർഹിക പീഢനത്തിന് വലിയ തോതിൽ കുറവ് വരുത്താൻ കഴിയമെന്ന പ്രതീക്ഷയാണ് പൊതുവെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്ക് വെക്കുന്നത്. തനിക്ക് അനുവദിച്ച ശമ്പളം കൃത്യമായി ലഭിക്കുന്നതിന് പുതുക്കിയ നിയമം അനുസരിച്ച് തൊഴിലാളിക്ക് സഹായകമാകുന്നതാണിത്. ബാങ്ക് വഴി നൽകാൻ കഴിയാത്തവർക്ക് പണമായി നൽകാനുള്ള അവസരവും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പണമായി നൽകുന്നവർ തൊഴിലാളിയിൽ നിന്ന് നിശ്ചയിച്ച തുക കൈപറ്റിയെന്നതിനുളള രസീത്, ഉടമയും തൊഴിലാളിയും ഒപ്പ് വെച്ച രേഖ ആവശ്യപ്പെടുമ്പോൾ സമർപ്പിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുമുണ്ട്. തനിക്ക് അനുവദിച്ച സ വേതനത്തെ സംബന്ധിച്ച വ്യക്തമായ ധാരണ തൊഴിലാളിക്ക് ഉണ്ടായിരിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. പരിഷ്കരിച്ച ഗാർഹിക തൊഴിലാളികൾക്കുള്ള നിയമത്തിൽ ആഴ്ചയിൽ ഒരു ദിവസം അവധി നൽകിയിരിക്കണമെന്നും തൊഴിൽ സമയം നിർണയിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നിശ്ചയിച്ചതിലും അധിക സമയം ജോലി എടുക്കണമെങ്കിൽ ഓവർടൈം നൽകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. പുതുക്കിയ നിയമം നടപ്പിലാകുന്നതോടെ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന തൊഴിൽ പീഢനത്തിന് ഒരു പരിധി വരെ അറുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.