ചൂടേറി; വാഹനം: തീപിടിക്കാതെ ശ്രദ്ധിക്കാം

അജ്​മാന്‍: ഉയർന്ന താപനിലകാരണം വേനൽക്കാലത്ത് വാഹനങ്ങള്‍ തീപിടിക്കാൻ സാധ്യതയേറുമെന്ന് അജ്​മാൻ സിവിൽ ഡിഫൻസ് ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി അൽ സുവൈദി പറഞ്ഞു.

ഇതിനെ പ്രതിരോധിക്കാന്‍ വാഹനങ്ങളുടെ സുരക്ഷാനടപടികള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. കാലാവസ്​ഥ പരിഗണിച്ച്​ ഡ്രൈവർമാർ പരമാവധി സൂക്ഷ്​മതയോടെ വാഹനം കൈകാര്യം ചെയ്യണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

•അറ്റകുറ്റപ്പണി നടത്താതിരിക്കരുത്​

•എൻജിന്‍ താപനില ഉയരുന്നതും അപകടകരം

•ലൈറ്ററുകൾ, പെർഫ്യൂമുകൾ തുടങ്ങിയ വസ്​തുക്കള്‍ വാഹനത്തില്‍ സൂക്ഷിക്കുന്നത്​ ഒഴിവാക്കുക

•എൻജിന്‍ ഓയില്‍, റേഡിയേറ്ററിലെ വെള്ളം എന്നിവ നിത്യവും കൃത്യമായി പരിശോധിക്കണം

•ചോർച്ച, തീപടരാനുള്ള സാധ്യത തുടങ്ങിയവ തടയാൻ ഇന്ധന ടാങ്കി​െൻറ അടപ്പ് അട​െച്ചന്ന് ഉറപ്പുവരുത്തണം

•ഉപയോഗിക്കാനറിയുന്ന അഗ്നിശമന ഉപകരണം വാഹനത്തില്‍ സൂക്ഷിക്കുക

•വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക

•വാഹനമോടിക്കു​േമ്പാൾ പുകവലി ഒഴിവാക്കുക

•വാഹനത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് കരുതുക

Tags:    
News Summary - Hot; Vehicle: Be careful not to catch fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.