പക്ഷാഘാതം ബാധിച്ച് ഒന്നര മാസം ആശുപത്രിയിൽ; അബ്ദുറഹ്മാനെ നാട്ടിലെത്തിച്ചു
അബൂദബി: പക്ഷാഘാതം ബാധിച്ച് ഒന്നര മാസത്തോളം അബൂദബിയിലെ ആശുപത്രിയിൽ കഴിഞ്ഞ മലപ്പുറം ചങ്ങരംകുളം സ്വദേശിയെ നാട്ടിലെത്തിച്ചു. സന്ദർശക വിസയിൽ അബൂദബിയിലെത്തിയിരുന്ന അബ്ദുറഹ്മാനെ (68) ആണ് ശനിയാഴ്ച ഉച്ചക്ക് 2.45ഒാടെ പ്രേത്യക വിമാനത്തിൽ കൊണ്ടുപോയത്.
ദുബൈയിൽനിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ ഒമ്പത് സീറ്റുകൾ അഴിച്ചുമാറ്റിയാണ് അബ്ദുറഹ്മാന് യാത്രാസൗകര്യം ഒരുക്കിയത്. പരിചരണത്തിന് ഒരു നഴ്സും മകൻ സമീറും കൂടെയുണ്ട്.
മാർച്ച് 24നാണ് അബ്ദുറഹ്മാൻ മകൻ സമീറിനെ സന്ദർശിക്കാൻ അബൂദബിയിലെത്തിയത്.
ഇവിടെയെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളർന്നു.
തുടർന്ന് അബൂദബി എൽ.എൽ.എച്ച് ആശുപത്രി, ക്ലീവ്ലാൻഡ് ആശുപത്രി എന്നിവിടങ്ങളിലായി ഒന്നര മാസത്തോളം ചികിത്സ നടത്തി.
മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ ചികിത്സക്കായി വലിയ തുക വേണ്ടിവന്നു. അതിനാൽ അബ്ദുറഹ്മാനെ നാട്ടിലേക്ക് കൊണ്ടുപോകാൻ മകൻ സമീർ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിനെ സമീപിച്ചു. ഇസ്ലാമിക് സെൻറർ ഭാരവാഹികൾ റിലീഫ് വിഭാഗം കൺവീനർ എം.എം. നാസർ കാഞ്ഞങ്ങാടിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആശുപത്രി ബിൽ അടക്കാനുള്ള പണം കണ്ടെത്തുകയും നാട്ടിലേക്ക് കൊണ്ടുപോകാൻ സംവിധാനം ഏർപ്പെടുത്തുകയുമായിരുന്നു.
കരിപ്പൂരിലെത്തിച്ച ശേഷം തുടർ ചികിത്സക്കായി അബ്ദുറഹ്മാനെ പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
നേരത്തെ അബൂദബി സലാം സ്ട്രീറ്റിൽ സ്വകാര്യ കമ്പനിയിൽ 35 വർഷത്തോളം ജോലി ചെയ്തയാളാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.