മഹ്​മൂദ്​ വഹീദ്​ അറബ്​ ഹോപ്പ​്​മേക്കർ

ദുബൈ: കാലുഷ്യത്തി​​​െൻറ വർത്തമാന കാലത്തും കാരുണ്യത്തി​​​െൻറ ലോകത്തെക്കുറിച്ച്​ തലമുറകൾക്ക്​​് പ്രതീക്ഷ പകരുന്ന നൻമയുടെ പോരാളികൾക്ക്​ യു.എ.ഇയുടെ സ്​നേഹാദരം. വ​ൃദ്ധജന സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന  സന്നദ്ധ സംഘത്തി​​​െൻറ അമരക്കാരൻ മഹ്​മൂദ്​ വഹീദ്​ ആണ്​ 10 ലക്ഷം ദിർഹം മൂല്യമുള്ള ഹോപ്പ്​ മേക്കർ പുരസ്​കാരത്തിന്​ അർഹനായത്​. അറബ്​​ ലോകത്തെ നാളെയിലേക്ക്​ നയിക്കാൻ പ്രാപ്​തരായ പ്രതീക്ഷപകരുന്ന നായകരെ കണ്ടെത്താനുള്ള പദ്ധതിയുടെ ബുദ്ധികേന്ദ്രമായ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമ​ന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും മഹ്​മൂദ്​ വഹീദിന്​ പുരസ്​കാരം സമ്മാനിച്ചു.  

തെരുവുകളിൽ നിന്ന്​ ആയിരത്തോളം വയോധികരെയാണ്​ മഹ്​മൂദ്​ വഹീദും സംഘവും ഇതിനകം രക്ഷിച്ച്​ പുനരധിവസിപ്പിച്ചത്​. സോഷ്യൽ മീഡിയ വഴി രണ്ടര ലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ്​ അദ്ദേഹത്തി​​​െൻറ ശ്രമങ്ങൾക്ക്​ പിന്തുണ നൽകുന്നത്​.  ദുബൈ സ്​റ്റുഡിയോ സിറ്റിയിൽ ഇന്നലെ രാത്രി നടന്ന ഗ്രാൻറ്​ ഫിനാലെയിലെ മറ്റു നാല്​ മത്സരാർഥികൾക്കും ഒന്നാം സ്​ഥാനക്കാരന്​ ലഭിച്ച അതേ സമ്മാനതുക ലഭിക്കും. ഇൗജിപ്​തിൽ നിന്നുള്ള നവാൽ മുസ്​തഫ, കുവൈത്തിൽ നിന്ന്​ മനാൽ അൽ മുസല്ലം, ഇറാഖിൽ നിന്നുള്ള സിഹാം ജർജീസ്​, സുഡാനിൽ നിന്നുള്ള ഫാരിസ്​ അലി എന്നിവരാണ്​ ഫൈനൽ പട്ടികയിൽ എത്തിയത്​. ഹോപ്പ്​മേക്കർമാരുടെ ലക്ഷ്യസാക്ഷാൽക്കാരത്തിന്​ പിന്തുണ നൽകാൻ തുടക്കമിടുന്ന അറബ്​ ഹോപ്പ്​മേക്കർ അക്കാദമിക്ക്​ 5 കോടി ദിർഹവും ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചു.

ഇൗജിപ്​ഷ്യൻ തെരുവുകളിൽ ഭവനരഹിതരായി ഒരാൾ പോലും ഉണ്ടാവില്ല എന്ന്​ ഉറപ്പാക്കുകയാണ്​ തങ്ങളുടെ ദൗത്യമെന്നും അതു സാധ്യമാകും വരെ പ്രവർത്തനം തുടരുമെന്നും മഹ്​മൂദ്​ വഹീദ്​ പറഞ്ഞു. മാതാപിതാക്കൾ തെരുവിൽ ഉഴലുന്ന മനുഷ്യരുടെ ജീവിതം അർഥരഹിതമാണെന്നും ജീവനോടെ മരിക്കപ്പെടുന്ന നിരവധി കുടുംബങ്ങൾ തെരുവുകളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ്​ മുഹമ്മദി​െൻ ആഹ്വാന പ്രകാരം നടത്തുന്ന ഹോപ്മേക്കർ അന്വേഷണത്തി​​​െൻറ രണ്ടാം പതിപ്പാണ്​ ഇപ്പോൾ നടന്നത്​. ഇൗ വർഷം വിവിധ അറബ്​ രാജ്യങ്ങളിൽ നിന്ന്​ 87,000 മത്സരാർഥികളെയാണ്​ നാമനിർദേശം ചെയ്​തത്​. 

Tags:    
News Summary - hope maker-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.