പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പീപ്ൾസ് കൾചറൽ ഫോറം അബൂദബി കമ്മിറ്റി നൽകിയ
സ്വീകരണം
അബൂദബി: പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ട യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ, നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.പി.എ. റഫീക് എന്നിവരെ പീപ്ൾസ് കൾചറൽ ഫോറം അബൂദബി എമിറേറ്റ്സ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് നജീബ് പൂക്കാട്ടീരി ഭാരവാഹികളെ ഷാൾ അണിയിച്ചു.
സാമൂഹിക സേവനവും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും ഓരോ പ്രവർത്തകന്റെയും ജീവിത ദൗത്യമാണെന്നും അതിനായുള്ള ശ്രമങ്ങളിൽ ഓരോ പ്രവർത്തകനും ജാഗരൂകരാവണമെന്നും മറുപടി പ്രസംഗത്തിൽ അബ്ദുൽ ഖാദർ കോതച്ചിറ പറഞ്ഞു. പി.ഡി.പി മുൻ സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര യോഗം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഗ്ലോബൽ പി.സി.എഫ് നേതാവ് ഇല്യാസ് തലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് സാഹിബ്, ഇസ്മായിൽ നാട്ടിക റഷീദ് പട്ടിശ്ശേരി, അലി തവനൂർ സഫ് വാൻ മാറാക്കര, ഗഫൂർ ചങ്ങരംകുളം എന്നിവർ ആശംസ നേർന്നു. ജലീൽ കടവ് സ്വാഗതവും ഇബ്രാഹിം പട്ടിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.