ദുബൈ: ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് നേടിയ ആറു പേരെ ദുബൈയിൽ ആദരിച്ചു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു.
സിറിയൻ പ്രഫസർ ഉസാമ ഖത്തീബ്, ഇറാഖി ആർടിസ്റ്റ് ദിയ അൽ അസ്സാവി, ജോർദാനിയൻ ആർടിസ്റ്റ് പ്രഫസർ ഉമർ യാഖി, അൾജീരിയൻ ഗവേഷകൻ പ്രഫ. യാസ്മിൻ ബെൽഖൈദ്, ജോർദാനിയൻ എൻജിനീയർ സഹൽ അൽ ഹിയാരി, അൾജീരിയൻ പ്രഫ. യാസിൻ ഐത് സഹാലിയ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ അസാധാരണമായ സംഭാവനകൾ നൽകിയ അറബ് വംശജരെ ആദരിക്കുന്നതിനായി ആരംഭിച്ച സംരംഭമാണ് ഗ്രേറ്റ് അറബ് മൈൻഡ്സ് പുരസ്കാരം. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.