വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

അബൂദബി: കൃത്യമായ വിവരങ്ങൾ അന്വേഷിച്ച ശേഷം മാത്രമേ മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന്​ യു.എ.ഇ ആഭ്യന്തര മന്ത്രാലയം.

ആഫ്രിക്കൻ തൊഴിലാളികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട്​ ചില മാധ്യമങ്ങളിൽ വന്ന വസ്​തുതാവിരുദ്ധമായ വാർത്തയുടെ അടിസ്​ഥാനത്തിലാണ്​ പ്രതികരണം.

ആഫ്രിക്കൻ തൊഴിലാളികളെ നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളോടെയാണ്​. വ്യഭിചാര കണ്ണികളുമായി ബന്ധമുള്ള ഈ സംഘങ്ങൾ മനുഷ്യക്കടത്ത്, അശ്ലീല പ്രവൃത്തികൾ, കൊള്ള, ആക്രമണ കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതി​െൻറ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണിത്.

മനുഷ്യക്കടത്ത്, സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ആക്രമണം, പൊതുധാർമികതക്ക് വിരുദ്ധമായ പ്രവർത്തനം എന്നിവ സംബന്ധിച്ച നിയമനടപടികളുടെ ഭാഗമായി 376 പേരെ ജൂൺ 24, 25 തീയതികളിലാണ് അറസ്​റ്റ്​ ചെയ്​തത്​. ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹത്തെയും ഇരകളെയും സംരക്ഷിക്കാൻ യു.എ.ഇ ഇവയെ ഗൗരവമായാണെടുക്കുന്നത്.

സ്വീകരിച്ച നടപടികൾ അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമാണ്​. കേസിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി ഏകോപിച്ചാണ് പ്രവർത്തനം നടത്തിയത്​. എന്നാൽ, ഇതിന്​ വിരുദ്ധമായ വാർത്തകൾ വന്നത്​ ആശ്​ചര്യപ്പെടുത്തുന്നതാണെന്നും ഇത്തരം വിഷയങ്ങൾ സുതാര്യമായി മാധ്യമങ്ങൾ കൈകാര്യം ചെയ്യണമെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.