വാഹനങ്ങൾക്ക് മോട്ടോർ ഇൻഷ്വറൻസ്, കുടുംബാംഗങ്ങൾക്ക് ലൈഫ് ഇൻഷ്വറൻസ് എന്നിവ ഉറപ്പാക്കുന്ന നാം വീടുകളെ ഹോം ഇൻഷ്വറൻസിൽ ഉൾപെടുത്തുന്നതിൽ വലിയ ശ്രദ്ധ ചെലുത്താറില്ല. തീപിടുത്തം, ഭൂകമ്പം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം സംഭവിക്കുന്ന കേടുപാടുകൾക്കും വലിയ നഷ്ടങ്ങൾക്കും സംരക്ഷണം എങ്ങനെ ലഭിക്കും.

അതുനുള്ള ഉത്തരമാണ് ഹോം ഇൻഷൂറൻസ്. ഹോം ഇൻഷ്വറൻസ് പോളിസികൾ അത്ര ചെലവേറിയതല്ല. ഭൂവുടമക്ക് വാടക കൊടുത്താണ്​ താമസിക്കുന്നതെങ്കിലും അപ്പാർട്ട്മെൻറിനുള്ളിലെ ഇൻഷ്വറൻസ് പരിരക്ഷ ആവശ്യമുള്ള ഒട്ടേറ സാമഗ്രികളും വിലപിടിപ്പുള്ള വസ്തുക്കളും നമ്മുടേതാണ്​. അതിനാൽ, താരതമ്യേന ചെറിയ വാർഷിക പ്രീമിയം ചാർജ് നൽകി ഇൻഷ്വർ ചെയ്യുന്നത്​ നല്ലതായിരിക്കും.

അപ്പാർട്ടുമെൻറുകൾക്കും സംഭവിച്ചേക്കാവുന്ന തകർച്ചക്കും സാനിറ്ററി, ഫർണിച്ചർ ഉപകരണങ്ങളുടെ കേടുപാടുകൾക്കും ബിൽഡിംഗ് കവർ വഴി ഹോം ഇൻഷൂറൻസ് പരിരക്ഷ നൽകും.

വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ, അമൂല്യ വസ്തുക്കൾ, ആഭരണങ്ങൾ, പരവതാനികൾ, ഹോം അപ്ലയൻസ്, മൊബൈൽ ഫോൺ, ടി.വി, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ തുടങ്ങി വീട്ടിനകത്ത് സൂക്ഷിക്കുന്ന വസ്തുക്കൾക്ക് തീപിടിത്തം, മഴക്കെടുതികൾ പോലുള്ള ആകസ്മികമായ അപകടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്​ പരിാരമാണ്​ ഹോംഇൻഷ്വറൻസ്​. മോഷണം, ഭവനഭേദനം എന്നിവ മൂലം വസ്തുക്കൾ നഷ്​ടപ്പെടുന്നതിനെതിരെയും സംരക്ഷണം ഉറപ്പാക്കാനാവും.

Tags:    
News Summary - home insurance in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.