ദുബൈ: ലോക പ്രശസ്തമായ ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർ(ഡി.െഎ.എച്ച്.ക്യൂ.എ)ഡിെൻറ 21ാം പതിപ്പിൽ പങ്കുചേരാൻ ഇതിനകം 96 രാജ്യങ്ങളിൽ നിന്ന് സന്നദ്ധത അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ റമദാൻ ഒന്നു മുതൽ20 വരെ ദുബൈ ചേംബർ ഒഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി ഒാഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
ഖുർആൻ മനപാഠമുള്ള 25 വയസിൽ താഴെ പ്രായക്കാർക്കാണ് മത്സരമെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക^മാനവിക ഉപദേഷ്ടാവ് ഇബ്രാഹിം മുഹമ്മദ് ബു മെൽഹ പറഞ്ഞു. ഒന്നാം സ്ഥാനക്കാർക്ക് രണ്ടര ലക്ഷം ദിർഹവും രണ്ടാം സ്ഥാനം നേടിയാൽ രണ്ടു ലക്ഷം, മൂന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. ബാക്കി മത്സരാർഥികൾക്ക് 23.5 ലക്ഷം ദിർഹത്തിെൻറ സമ്മാനവും ഒരുക്കും.
മത്സരത്തിന് വിധി നിർണയിക്കാൻ ലോക പ്രശസ്ത പണ്ഡിതരും പാരായണ വിദഗ്ധരുമെത്തുമെന്ന് സംഘാടക സമിതിയംഗം ഡോ. മുഹമ്മദ് അബ്ദുൽ റഹീം സുൽതാൻ അലോൽമ വ്യക്തമാക്കി. quran@eim.ae എന്ന ഇ മെയിലിലോ 04-2610666 നമ്പറിലോ സംഘാടക സമിതിയുമായി ബന്ധപ്പെടാം.
www.quran.gov.ae ആണ് പരിപാടിയുടെ വെബ്സൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.