എം.​സി വ​ട​ക​ര​യു​ടെ പ്ര​ഭാ​ഷ​ണം ഇ​ന്ന്

ദു​ബൈ: എ​ഴു​ത്തു​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ എം.​സി വ​ട​ക​ര ഫെ​​ബ്രു​വ​രി എ​ട്ടി​ന്​ ദു​ബൈ കെ.​എം.​സി.​സി ഓ​ഫി​സി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.‘മു​സ്‌​ലിം ലീ​ഗ് നി​ല​പാ​ടു​ക​ളു​ടെ നീ​തി​ശാ​സ്ത്രം’ എ​ന്ന വി​ഷ​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 7.30നാ​ണ് പ​രി​പാ​ടി.

നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​ണ്​ എം.​സി വ​ട​ക​ര. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ച​രി​ത്രം പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തും പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്‌​യ ത​ള​ങ്ക​ര, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ, വ​ട​ക​ര മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

Tags:    
News Summary - Historian and writer MC Vadakara's speech will be held today at Dubai KMCC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.