ദുബൈ: ദുബൈയിലെ താമസക്കാർക്ക് വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ് തന്നെ ധാരാളം. 800342 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന് ഇംഗ്ലീഷിൽ ടൈപ് ചെയ്ത് അയക്കുന്നതോടെ നിങ്ങളുടെ ബുക്കിങ് നടപടികൾ തുടങ്ങുകയായി. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് സൗകര്യമൊരുക്കിയത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് പദ്ധതി. വാക്സിൻ കേന്ദ്രങ്ങളും സമയവും തെരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. 24 മണിക്കൂറും സേവനമാണ് മറ്റൊരു പ്രത്യേകത. കോവിഡ് സംശയങ്ങൾക്ക് മറുപടി നൽകാൻ വാട്സ്ആപ് സൗകര്യം നേരേത്ത ഏർപ്പെടുത്തിയിരുന്നു. ഇതുവരെ ഒന്നരലക്ഷം പേരാണ് ഇതുപയോഗിച്ചത്. എന്നാൽ, വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇതിൽ സൗകര്യമുണ്ടായിരുന്നില്ല.
രാജ്യത്ത് നൂറു ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് പുതിയ സംവിധാനം. ഇത് കൂടുതൽ ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഇന്ത്യയിലെ സന്ദർശക വിസക്കാർക്ക് വാക്സിനേഷൻ ഇപ്പോഴും ലഭ്യമല്ല. സമൂഹത്തെ സംരക്ഷിക്കാൻ വാട്സ്ആപ്പും ഡി.എച്ച്.എയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുൻകാലങ്ങളിെലക്കാൾ സഹകരണത്തിന് പ്രാധാന്യം നൽകേണ്ട കാലമാണിതെന്നും ഫേസ്ബുക്ക് മെന മേഖല മാനേജിങ് ഡയറക്ടർ റമിസ് ഷെഹാദി പറഞ്ഞു.
800342 എന്ന നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ചേർത്ത ശേഷം ഈ നമ്പറിലേക്ക് ഹായ് (Hi) എന്ന് മെസേജ് ചെയ്യുക. ഉടൻ നിങ്ങൾക്ക് നന്ദി അറിയിച്ച് മെസേജ് വരും. ഇംഗ്ലീഷോ അറബിയോ ഭാഷ തെരഞ്ഞെടുക്കാനും നിർദേശം ലഭിക്കും. 2 എന്ന മെസേജ് റിേപ്ല ചെയ്യുന്നതോടെ ഇംഗ്ലീഷിൽ വിവിധ ഓപ്ഷനുകൾ വരും. മൂന്നാം നമ്പറായാണ് വാക്സിനേഷൻ ബുക്കിങ്.
ആർക്ക് വാക്സിനെടുക്കാൻ കഴിയില്ല എന്നുള്ള അറിയിപ്പും ലഭിക്കും. വാട്സ്ആപ്പിൽ മെഡിക്കൽ റെക്കോഡ് നമ്പർ (എം.ആർ.എൻ) രജിസ്റ്റർ ചെയ്യാനുള്ള നിർദേശം ലഭിക്കും. ഇതിനായി ഒരു ലിങ്കുണ്ടാവും. ഈ ലിങ്ക് വഴി കയറിയാണ് രജിസ്റ്റർ ചെയ്യേണ്ടേത്. ഈ ലിങ്കിൽ രജിസ്റ്റർ ചെയ്തശേഷം സബ്മിറ്റ് ചെയ്ത ശേഷം mrlinked എന്ന മെസേജ് ചെയ്യണം. ഇതിനുശേഷം സെൻററുകളും ഡേറ്റും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിൽ മെസേജായി ലഭിക്കും. ഇത് തെരഞ്ഞെടുക്കുന്നതോടെ കൺഫർമേഷൻ മെസേജ് മൊബൈലിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.