ബുർജ് ഖലീഫ ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളാൽ

അലംകൃതമായ​പ്പോൾ

‘വീരോചിതം’; ഈജിപ്തിനെ പ്രകീർത്തിച്ച്​ ശൈഖ്​ മുഹമ്മദ്

ദുബൈ: ചരിത്രത്തിലാദ്യമായി ഈജിപ്ത് ലോകകപ്പിന്റെ അവസാന 16ലേക്ക് യോഗ്യത നേടിയതിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഈജിപ്തിനെ അഭിനന്ദിച്ചു. ഈ നേട്ടം ഈജിപ്ഷ്യൻ ജനതക്കും അവരുടെ നേതൃത്വത്തിനും അഭിമാന നിമിഷമാണെന്ന് അദ്ദേഹം പ്രശംസിച്ചു.

മത്സരത്തിലുടനീളം ശക്തമായ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും പ്രകടമാക്കിയ ടീമിന്റെ പ്രകടനത്തെ 'വീരോചിതം' എന്നാണ്​ അദ്ദേഹം വിശേഷപ്പിച്ചത്​. മത്സരം തികച്ചും ആസ്വാദ്യകരമായിരുന്നു എന്ന് വിലയിരുത്തിയ അദ്ദേഹം, ഈജിപ്ഷ്യൻ ദേശീയ ടീമായ ‘ഫറവോന്മാരുടെ’ മത്സരബുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്തു. ഈ നേട്ടത്തിന്റെ സന്തോഷം ഈജിപ്തിൽ മാത്രം ഒതുങ്ങുന്നതല്ല. വിശാലമായ അറബ് ലോകത്തിന് മുഴുവൻ പങ്കിടാൻ കഴിയുന്ന ആഘോഷ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Heroic'; Sheikh Mohammed praises Egypt.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.