റാക് അല്ഗുബ് ശാബിയ പൈതൃകോത്സവത്തില്‍ മലയാളി
സംരംഭകനായ അബുബക്കർ കേരള റാക് ഇക്കണോമിക്
ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്മാന് ശൈഖ് മുഹമ്മദ്
ബിന്‍ ഖായ്ദ് ബിൻ മുഹമ്മദ് ആല് ഖാസിമിയില്‍നിന്ന്
പ്രശസ്തി ഫലകം സ്വീകരിക്കുന്നു
റാസല്‍ഖൈമ: പൂര്‍വികരുടെ പ്രൗഢസ്മരണകള്‍ ഉണര്‍ത്തി റാക് അല്ഗുബ് ശാബിയ നിവാസികളുടെ പൈതൃകോത്സവം 'മഹര്‍ജാന്‍' നടന്നു. പരമ്പരാഗത കലാ വിരുന്നിനൊപ്പം സാംസ്കാരിക പരിപാടികളും ഒരുക്കിയായിരുന്നു ഉത്സവം. പൗരാണിക കാലത്തെ വീട്ടുപകരണങ്ങളുടെയും വസ്തുവകകളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. അറബ് പഴമയുടെ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വിൽപനയും നടന്നു. സാംസ്കാരിക സദസ്സില്‍ റാസല്‍ഖൈമയിലെ മലയാളി സംരംഭകനായ കേരള ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി അബൂബക്കറിനെ ആദരിച്ചു. റാക് ഇക്കണോമിക് ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ ഖായ്ദ് ബിനു മുഹമ്മദ് ആല് ഖാസിമിയില്‍നിന്ന് അബൂബക്കര്‍ പ്രശസ്തിഫലകം ഏറ്റുവാങ്ങി. അറബ് പ്രമുഖരായ മുഹമ്മദലി മാമ് രി, റിട്ട. പ്രധാനധ്യാപകന് മുഹമ്മദ് ജുമാ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.