അജ്മാന്: അജ്മാന്റെ ഹൃദയഭാഗത്ത് ഹാഷിം ഗ്രൂപ്പിന്റെ വിപുലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പുതിയ കെട്ടിടത്തില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും.അജ്മാനിലെ റാശിദിയയില്‍ അല്‍ ബദ്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാഷിം ജനറല്‍ ട്രേഡിങ് ആൻഡ് ഫ്ലോര്‍ മില്‍ ആണ് കൂടുതല്‍ സൗകര്യങ്ങളോടെ ഹൈപ്പര്‍ മാര്‍ക്കറ്റായി തൊട്ടടുത്തുള്ള വലിയ സൗകര്യത്തിലേക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1979ല്‍ ഒരു സാധാരണ ഫ്ലോര്‍ മില്ലായി ആരംഭിച്ച ഹാഷിം ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംവിധാനമാണ് തുറക്കുന്നത്.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് സ്ഥിരം ഉപഭോക്താക്കൾ നാലര പതിറ്റാണ്ട് കാലം അർപ്പിച്ച വിശ്വാസവും പിന്തുണയുമാണ് പുതിയ സരംഭത്തിന് പ്രചോദനമായതെന്നും ആ വിശ്വാസം എല്ലാ ഇടപാടുകളിലും തുടർന്നും നിലനിർത്തുമെന്നും ഹാഷിം ഗ്രൂപ് ചെയര്മാന് മായന്‍കുട്ടി അറിയിച്ചു. ഹൈപ്പർമാർക്കറ്റിന് പുറമെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്പൈസസ് ആൻഡ് നട്സുകളുടെ എക്സ് ക്ലൂസിവ് ഷോറൂം തുടങ്ങിയ ബിസിനസ് ഡിവിഷനുകളാണ് ഹാഷിം േഫ്ലാര്‍ മില്‍ ഗ്രൂപ്പിന് കീഴിലുള്ളത്.അജ്മാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്ലോര്‍ മില്ലുകളിലൂടെ സുഗന്ധവ്യഞ്ജനങ്ങളുടെയും വിവിധ മസാലപ്പൊടികളുടെയും വിപണനമേഖലയില് ഇതിനകം യു.എ.ഇയിലെ ഏറ്റവും പ്രശസ്തവും വിശ്വസ്തവുമായ സ്ഥാപനങ്ങളിലൊന്നായി വളർന്ന ബ്രാൻഡാണ് ഹാഷിം ഫ്ലോര്‍ മില്‍ ഗ്രൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.