മെട്രോ കപ്പ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഷെൽകോൺ വെള്ളുവനാട് ടീം
ദുബൈ: പ്രമുഖ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർഥം ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ കപ്പ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ ഷെൽകോൺ വെള്ളുവനാട് കിരീടം നേടി.
ഫൈനൽ പോരാട്ടത്തിൽ ഹസീന ചിത്താരിയെയാണ് ഷെൽകോൺ പരാജയപ്പെടുത്തിയത്. കളി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഷെൽകോൺ വെള്ളുവനാട് വിജയം ഉറപ്പിക്കുകയായിരുന്നു. ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന മെഗാ ഫാമിലി മീറ്റ് പരിപാടിയും സംഘടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ജലീൽ മെട്രോയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് ബഷീറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുജീബ് മെട്രോ, ഡോ. അബൂബക്കർ കുറ്റിക്കോൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി, മഹമൂദ് തലാൽ, ബിഗ് ബോസ് വിന്നർ അനുമോൾ, സിനിമാ താരം ഷിയാസ് കരീം, ബിജു തോമസ്, സുധാകർ ഷെട്ടി, ആസിഫ് സി.കെ, ഹസ്സൻ യാഫ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ജാഫർ ബേങ്ങച്ചേരി, ഇസ്മായിൽ ടി.വി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ഇബ്രാഹീം ഖലീൽ, അഫ്സൽ മൊട്ടമ്മൽ, സലാം കന്യാപടി, ടി.ആർ. ഹനീഫ്, ഡോ. ഇസ്മായീൽ, അസർ ചിത്താരി, ഹൈദർ അലി എന്നിവർ സംസാരിച്ചു.
സൈനുദ്ദീൻ സ്വാഗതവും താജുദ്ദീൻ അക്കര നന്ദിയും പറഞ്ഞു. ആബിദ് കണ്ണൂരിന്റെ നേതൃത്വത്തിൽ ഗാനമേളയും അറബി വംശജരുടെ പരമ്പരാഗത പലഹാരമായ ലുകൈമത് സ്റ്റാളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.