റാസൽഖൈമ: വിസയോ പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ റാസൽഖൈമയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ ഭായി നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റാക് ഉബൈദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പ് വഴിയിൽ തളർന്നുവീണ ഹംസയെ ആംബുലൻസ് വിഭാഗമാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നര വർഷം മുൻപ്മ്പ് സന്ദർശക വിസയിലാണ് ഹംസ യു.എ.ഇയിൽ എത്തിയത്. ഇതിനുശേഷം വിസ പുതുക്കിയിട്ടില്ല. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. നാട്ടിലെത്തിയാൽ നാലുലക്ഷം രൂപ കടമുണ്ടെന്നും അതില്ലാതെ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നുമാണ് ഹംസ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഹൃദയാഘാതം വന്ന് റോഡിൽ വീണത്. പിതാവ്: മമ്മദ് കോയ. മാതാവ്: നഫീസ. മക്കൾ: അൽഅമീൻ, നാദിയ, ഫാത്തിമ, പരേതയായ അൽമുന. സഹോദരങ്ങൾ: സുബൈദ, സംസാദ്, സൗദ, റഷീദ്, റോഷ്ന. ഖബറടക്കം വ്യാഴാഴ്ച റാസൽഖൈമയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.