അവധിക്കാലത്ത്​ അൽ സഹബിലെത്തിയത്​ അരലക്ഷം പേർ

ഷാർജ: ഖോർഫക്കാൻ മലനിരകളുടെ ഉച്ചിയിൽ തീർത്ത അൽ സഹബ് വിനോദ മേഖലയിൽ പെരുന്നാൾ അവധിക്കാലത്ത്​ എത്തിയത്​ അരലക്ഷം വിനോദ സഞ്ചാരികളെന്ന് ആസൂത്രണ, സർവേ -ഖോർഫക്കൻ ബ്രാഞ്ച് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അയ്മാൻ റാഷിദ് അൽ നഖ്ബി.

പൂത്തുവിടർന്ന പൂവുപോലെ തോന്നിപ്പിക്കുന്ന അൽ സഹബിൽ ഭക്ഷണശാലകളും വിനോദങ്ങളും വിശ്രമകേന്ദ്രങ്ങളും പ്രാർഥനമുറികളുമുണ്ട്. പെരുന്നാളിന്​ തൊട്ടുമുമ്പാണ്​ ഇത്​ തുറന്നത്​.

സഹബിലെ ചില്ലുജാലകത്തിലൂടെ നോക്കിയാൽ ഖോർഫക്കാൻ കടലിലെ അടയാളപ്പാറകൾ എന്നുവിളിക്കുന്ന കരിങ്കൽമലകൾ കാണാം. മലയെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ഉല്ലാസ ബോട്ടുകളും കുറച്ചുദൂരെ മാറി സഞ്ചരിക്കുന്ന കപ്പലുകളും കാണാം.ഹജർ മലനിരകളുടെ യഥാർഥ സൗന്ദര്യത്തെയാണ് അൽ സഹബ് കാട്ടുന്നത്. 309 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്​.

Tags:    
News Summary - Half a million people visited Al Sahab during the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.