ദുബൈ: 168ാമത് ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ദുബൈ അബ്ജാദ് ഗ്രാൻഡ് ഹോട്ടലിൽ വിപുലമായി ആഘോഷിക്കും. ബിസിനസ് രംഗത്തെ പ്രഗത്ഭമതികൾക്ക് ഗുരുദേവ എക്സലൻസി അവാർഡും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡും നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരിക നേതാക്കളും പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്ന ചടങ്ങിൽ അത്തപ്പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ടുകൾ, തിരുവാതിര, പുലികളി, നാടൻപാട്ടുകൾ, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, നാടകം, കവിത ആലാപനം എന്നീ കലാപരിപാടികളും ഓണസദ്യയും ഒരുക്കുന്നുണ്ട്.
പരിപാടിയുടെ നടത്തിപ്പിനായി ഒ.പി. വിശ്വംഭരൻ ജനറൽ കൺവീനറും ഷാജി ശ്രീധരൻ, വിജയകുമാർ എന്നിവർ ജോ. കൺവീനർമാരുമായി 51 അംഗ ആഘോഷ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. യോഗത്തിൽ പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സജിമോൻ സി.പി. മോഹൻ, അജിത്ത് കുമാർ, ഷിബു ചെമ്പകം, വിനു വിശ്വനാഥൻ, ദിലീപ്, മുരളീധരൻ, സതീഷ്, പ്രദീപ്, അനുരാജ്, മഹേഷ്, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, ഗായത്രി, രാഗിണി മുരളീധരൻ, അതുല്യ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.