ദുബൈ: ഗുരുവായൂരുകാരുടെ ആഗോള കൂട്ടായ്മയായ ഗുരുവായൂർ എൻ.ആർ.െഎ ഫോറത്തിെൻറ ചാർേട്ടഡ് വിമാനം നാട്ടിലേക്ക് പറന്നു. ഷാർജയിൽ നിന്ന് െഎ.ടി.എൽ ട്രാവൽസ് മുഖേനെ കൊച്ചിയിലേക്ക് ചാർട്ടർ ചെയ്ത് എയർ അറേബ്യ വിമാനത്തിൽ 168 പേരാണ് നാടണഞ്ഞത്.
നാട്ടിലേക്ക് മടങ്ങാൻ മാർഗമേതുമില്ലാതെ പ്രയാസപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാണ് സർവിസ് ക്രമീകരിച്ചത്. മടങ്ങുന്നവരെ യാത്രയയക്കാൻ വാണിജ്യ-സാംസ്കാരിക നായകരായ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. അൻവർ അമീൻ ചേലാട്ട്, ഡോ. സിദ്ദീഖ് അഹ്മദ്, വി.ടി. സലീം തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
അർഹരായ ഒരുപാട് പേർക്ക് ആശ്വാസം പകരാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഗുരുവായൂർ എൻ.ആർ.െഎ ഫോറം പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.