ദുബൈ: ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും 2024 സെപ്റ്റംബർ 22ന് ഷാർജ സഫാരി മാളിൽ ആഘോഷിക്കും. ബിസിനസ്, മാധ്യമ, സാമൂഹിക, സാംസ്കാരിക, കല, സാഹിത്യ രംഗങ്ങളിലെ പ്രഗത്ഭർക്ക് ഗുരുദേവാ എക്സലൻസി അവാർഡും, 10, 12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡും നൽകി ആദരിക്കും.
ഡോ. എ.വി. അനൂപ്, സ്വാമി ധർമചൈതന്യ തുടങ്ങി നാട്ടിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള സാംസ്കാരിക നായകരും പ്രമുഖ കലാകാരന്മാരും പങ്കെടുക്കും. അത്തപ്പൂക്കളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണപ്പാട്ടുകൾ, തിരുവാതിര, പുലികളി, നാടൻപാട്ടുകൾ, ഭരതനാട്യം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, നാടകം, ഗാനമേള എന്നീ കലാ പരിപാടികളും ഓണസദ്യയും ഇതിനോടനുബന്ധിച്ച് ഒരുക്കും.
ആഘോഷത്തിന്റെ നടത്തിപ്പിനായി ഷാജി ശ്രീധരൻ ജനറൽ കൺവീനറായും 51 അംഗ ആഘോഷ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, വിജയകുമാർ, സി.പി മോഹൻ, വിനു വിശ്വനാഥൻ, രാജ് ദേവ്, ഷിബു ചെമ്പകം, സുരേഷ് വേങ്ങോട്, ആകാശ് പണിക്കർ, വിജയ കുമാർ ഇരിങ്ങാലക്കുട, ചന്ദ്രബാബു, വന്ദന മോഹൻ, ലളിതാ വിശ്വംഭരൻ, മഞ്ജു ഷാജി, ദിവ്യാ മണി, ഗായത്രി രംഗൻ, മഞ്ജുവിനോദ് തുടങ്ങിയവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.