ഗുരുധർമ പ്രചാരണ സഭ മാതൃസഭ സംഘടിപ്പിച്ച കുടുംബസംഗമം
ദുബൈ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ പ്രചാരണ സഭയുടെ പോഷകസംഘടനയായ മാതൃസഭയുടെ നേതൃത്വത്തിൽ അജ്മാൻ കൈരളി റസ്റ്റാറന്റിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
പുഷ്പാഞ്ജലിയോടെ ചടങ്ങുകൾ ആരംഭിച്ചു. ശിവഗിരിമഠം ഉപദേശക സമിതി അംഗവും സഭയുടെ രക്ഷാധികാരിയുമായ ഡോ. സുധാകരൻ ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. വൈവിധ്യമാർന്ന കലാ, കായിക, വിനോദ പരിപാടികളും ചോദ്യോത്തര പരിപാടിയും നടന്നു. സഭയുടെ ചീഫ് കോഓഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, അസി. കോഓഡിനേറ്റർ സ്വപ്ന ഷാജി, ട്രഷറർ സുഭാഷ് ചന്ദ്ര, മാതൃസഭയുടെ രക്ഷാധികാരി അജിത രാജൻ, പ്രസിഡന്റ് ആനന്ദം ഗോപിനാഥൻ, സെക്രട്ടറി നിധി ദിലീപ്, ട്രഷറർ ഉഷാറാണി സുനിൽ എന്നിവർ നേതൃത്വം നൽകി.
കുടുംബ സംഗമത്തിന്റെ വിവിധ വിഭാഗങ്ങളുടെ ചുമതല ഹേന ജ്യോതിഷ്, ഷീല രതികുമാർ, നീതു മോഹൻലാൽ, ബിന്ദു സുനിൽ, ആദർശ ബാബുരാജ്, അമ്പിളി വിജയകുമാർ, ബിന്ദു മഹേഷ്, പ്രീത ഹരി, അതുല്യ വിജയകുമാർ, അരുന്ധതി മധു, സുനിൽ, വി.ബി ഗോപിനാഥൻ, ദിലീപ് കുമാർ, ദീപക് ദിലീപ്കുമാർ, രോഹിത് രാമകൃഷ്ണൻ, ജയപാലൻ വാലത്, സുദീപ് നാരായണൻ, സലീഷ് വസുദേവ്, വൈക്കം ഷാജി, വിജയകുമാർ, അർജുൻ ജയപ്രസാദ്, അതുൽ ദിലീപ്, അശ്വിൻ മുരളി, ഗോപു ഗോപിനാഥ്, നീലാഞ്ജന കാരയിൽ എന്നിവർ കൈകാര്യം ചെയ്തു.
സഭയുടെ മുൻ ചീഫ് കോഓഡിനേറ്റർ ബി.ആർ ഷാജി, മുതിർന്ന പ്രവർത്തകരായ കെ.പി വിജയൻ, രാധാകൃഷ്ണൻ മാധവൻ, സതിഷ് പ്രഭാകരൻ (സാരഥി കുവൈത്ത്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.