ഗുരുദേവ കൃതികളുടെ ആലാപന മല്‍സരം

റാസല്‍ഖൈമ: 86ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് റാക് എസ്.എന്‍.ഡി.പി യൂനിയ​​​െൻറ ആഭിമുഖ്യത്തില്‍ റാസല്‍ഖ ൈമയില്‍ കുട്ടികള്‍ക്കായി ഗുരുദേവ കൃതികളുടെ ആലാപന മല്‍സരവും ചിത്രരചന മല്‍സരവും നടന്നു. റാക് ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ നടന്ന മല്‍സരത്തില്‍ ആരാധ്യ സുഭാഷ്, അനഘ സനല്‍, അഡ്വിന്‍ ബൈജു, ആഷിന്‍ സുഭാഷ്, അഭിനവ് ദിലീപ്, ഗായത്രി ബൈജു, ശ്രീലക്ഷ്മി, ആശാലത, ലയ അനില്‍ വിദ്യാധരന്‍, അക്ഷയ് സുഭാഷ്, അദ്വൈത് ബൈജു, സാന്ദ്ര രാജന്‍, നതാഷാ മുരളീധരന്‍, വിജി സുഭാഷ്, സുഭാഷ് സുരേന്ദ്രന്‍, അജയ്പണിക്കര്‍, കിഷോര്‍, പ്രസന്നന്‍ എന്നിവര്‍ ആലാപന മല്‍സരത്തിലും ശ്രേയ ആശാലത, ആരാധ്യ സജീവന്‍, ദിയ സജീഷ്, അഭിനവ് ദിലീപ്, ആഷിന്‍ സുഭാഷ്, അഡ്വിന്‍ ബൈജു, അഭിനന്ദന അഭിലാഷ്, സാനി സുനേഷ്, അദ്വൈത് ബൈജു, അമൃത കേശവന്‍ എന്നിവര്‍ ചിത്രരചനയിലും ലയ അനില്‍ വിദ്യാധരന്‍, അനഘ അനിരുദ്ധന്‍, അജയ് പണിക്കര്‍, അഭിലാഷ്, സനല്‍ എന്നിവര്‍ പെന്‍സില്‍ ഡ്രോയിംഗിലും വിവിധ വിഭാഗങ്ങളിലായി ആദ്യ സ്ഥാനങ്ങളിലെത്തി. ഇവര്‍ ഈ മാസം 21, 28 തീയതികളില്‍ ദുബൈ എസ്.എന്‍.ജി ഹാള്‍, ഗള്‍ഫ് മോഡല്‍ സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ഫൈനല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി സുഭാഷ് അറിയിച്ചു.

Tags:    
News Summary - gurudeva krithikalude alapanam-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.