ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ എത്തുന്ന എഴുത്തുകാരും വായനക്കാരും ഒരുപോലെ അന്വേഷിച്ച് തേടിയെത്തുന്ന ഇടമാണ് ഗൾഫ് മേഖലയിൽ ഏറ്റവുമധികം വായനക്കാരുള്ള ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം സ്റ്റാൾ. കേരളത്തിൽനിന്നുള്ള എഴുത്തുകാർക്കു പുറമെ മേളയിലെത്തുന്ന രാഷ്ട്രീയ സാംസ്കാരിക നായകരും സ്റ്റാളിലെത്തി ഗൾഫ് മാധ്യമം പുലർത്തുന്ന മൂല്യങ്ങൾക്ക് െഎക്യദാർഢ്യവും അഭിനന്ദനവും അറിയിക്കുന്നുണ്ട്. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളടങ്ങിയ പുസ്തകങ്ങളുടെ മലയാള പതിപ്പുകൾ ഇവിടെ ലഭ്യമാണ്.
ഗൾഫ് മാധ്യമം പ്രസിദ്ധീകരണങ്ങൾ ആനുകൂല്യത്തോടെ വരിചേരാനുള്ള സൗകര്യത്തിനു പുറമെ ഒാരോ സന്ദർശകനും പത്രവും പ്രസിദ്ധീകരണങ്ങളുമടങ്ങുന്ന കിറ്റ് സൗജന്യമായി നൽകുന്നുമുണ്ട്. വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി പ്രശ്നോത്തരി മത്സരവും ഇവിടെ നടക്കുന്നു. കഴിഞ്ഞ ദിവസം സ്റ്റാളിലെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ ഗൾഫ് മാധ്യമം പ്രതിനിധി ആരിഫ് ഖാൻ സ്വീകരിച്ചു. ദുബൈ സർക്കാറിന് കീഴിലെ മാധ്യമ വിതരണ സ്ഥാപനമായ തൗസീൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ സി.ഇ.ഒ ജമാൽ സൽമാൻ, സർക്കുലേഷൻ മാനേജർ സുരേഷ് ബി. കൃഷ്ണ എന്നിവരും സ്റ്റാൾ സന്ദർശിച്ചു.
ഗൾഫ് മാധ്യമം^മീഡിയാവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.