അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമിയില്നിന്ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ടര്‍ സലീംനൂര്‍ ഉപഹാരം ഏറ്റുവാങ്ങുന്നു
അജ്മാന്: ‘ഗള്‍ഫ് മാധ്യമ’ത്തിന് അജ്മാന് നഗരസഭയുടെ ആദരവ്. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിന്റെ അഞ്ചാമത് പാര്‍ട്ട്ണേഴ്സ് ഫോറം വാര്‍ഷികത്തിലാണ് വാര്ത്താവിഭാഗത്തില് ‘ഗള്‍ഫ് മാധ്യമ’ത്തിന് ആദരവ് ലഭിച്ചത്. അജ്മാന് നഗരസഭയുടെ പിന്നിട്ട നാള്‍വഴികളില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്.
അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമിയില്നിന്ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ടര്‍ സലീംനൂര്‍ ഉപഹാരം ഏറ്റുവാങ്ങി. അജ്മാൻ യൂനിവേഴ്സിറ്റിയിലെ ശൈഖ് സായിദ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ ഉപഹാരം ഏറ്റുവാങ്ങി. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിൽ ആദരവ് ലഭിച്ച ഏക മലയാള പത്രമാണ് ‘ഗൾഫ് മാധ്യമം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.