ഗൾഫ് കർണാടകകോസ്താവ സെപ്റ്റംബർ 10ന്​ ദുബൈയിൽ

ദു​ബൈ: ക​ർ​ണാ​ട​ക ജ​ന​ത​യു​ടെ സം​സ്കാ​രം, പൈ​തൃ​കം, സം​ഭാ​വ​ന​ക​ൾ എ​ന്നി​വ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന വാ​ർ​ഷി​ക ഉ​ത്സ​വ​മാ​യ ‘ഗ​ൾ​ഫ് ക​ർ​ണാ​ട​ക​കോ​സ്താ​വ’ സെ​പ്റ്റം​ബ​ർ 10ന്​ ​ദു​ബൈ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ർ​ണാ​ട​ക വ്യ​വ​സാ​യി​ക​ളു​ടെ സം​ഗ​മം, ക​ർ​ണാ​ട​ക ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ, നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. സാ​മ്പ​ത്തി​ക വി​ജ​യ​ങ്ങ​ൾ​ക്ക​പ്പു​റം സാ​മൂ​ഹി​ക - സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പു​രോ​ഗ​തി​ക്ക് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ണാ​ട​ക വ്യ​വ​സാ​യ പ്ര​മു​ഖ​രെ ‘ഗ​ൾ​ഫ്​ ര​ത്ന അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും‘കെ.​ജി.​എ​ഫ് ചാ​പ്റ്റ​ർ 2’ലെ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പേ​രു​കേ​ട്ട സ​ന്തോ​ഷ് വ്യ​ങ്കി അ​വ​ത​രി​പ്പി​ക്കു​ന്ന താ​ര​നി​ബി​ഡ​മാ​യ സം​ഗീ​ത​ക​ച്ചേ​രി, ബി​ഗ്​ ബോ​സ്​ ക​ന്ന​ട ഒ.​ടി.​ടി സീ​സ​ൺ 1 വി​ജ​യി രൂ​പേ​ഷ് ഷെ​ട്ടി, പ്ര​കാ​ശ്​ ത​മി​ഴ്​​നാ​ട്, ദീ​പ​ക്റാ​യ് പ​നാ​ജെ എ​ന്നി​വ​രു​ടെ കോ​മ​ഡി​ഷോ, ഗു​രു​കി​ര​ൺ, ചൈ​ത്ര എ​ച്ച്.​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ, നാ​ടോ​ടി​നൃ​ത്തം, ‘റെ​ട്രോ​ടു​മെ​ട്രോ’​എ​ന്ന വി​ഷ​യ​ത്തി​ൽ സാ​റാ​പി​ൻ റോ​യി​യു​ടെ ച​ടു​ല​മാ​യ പാ​ട്ടും നൃ​ത്ത​വും ഗ​ൾ​ഫ്​ ക​ർ​ണാ​ട​ക​കോ​സ്താ​വ​യി​ൽ ന​ട​ക്കും.

ദു​ബൈ രാ​ജ കു​ടും​ബാം​ഗ​വും, എം.​ബി.​എം ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് മ​ക്​​തൂം ജു​മാ​അ​ൽ മ​ക്തൂം ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ്രോ​ഗ്രാ​മി​ൽ ആ​യി​ര​ത്തി​ല​ധി​കം അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Gulf-karnataka-kostava-septemper-dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.