Posted On
date_range Updated On
date_range മേലാറ്റുർ സ്വദേശി യു.എ.ഇയിൽ മരിച്ചു
റാസൽഖൈമ: മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് സ്വദേശി ബിജു വർഗീസ്(49) റാസൽഖൈമയിൽ നിര്യാതനായി. ജോലി ആവശ്യാർത്ഥം സന്ദ ർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റാസൽഖൈമ ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിക്കുകയും അവിടെവച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി സെക്രട്ടറി സുമേഷ് മഠത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.