ഷാര്‍ജ: ഏപ്രില്‍ ഒന്നിന് ‘ഏപ്രില്‍ കൂള്‍’ ആഘോഷിച്ച് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂ ള്‍ ശ്രദ്ധേയമായി. നാടെങ്ങും ഏപ്രില്‍ ഒന്ന് ലോക വിഢിദിനമായി ആചരിക്കുമ്പോള്‍ ആഘോഷങ്ങളില്‍ വ്യത്യസ്തത കാണിച്ച് വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും പുതിയ പാഠം നല്‍കുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 265ഒാളം വരുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂളിലെ പൂന്തോട്ടത്തിൽ ചെടികള്‍ നട്ടുപിടിപ്പിക്കലായിരുന്നു ആഘോഷത്തിലെ പ്രധാന ചടങ്ങ്.
ഒൗഷധ സസ്യങ്ങള്‍, ഫല വൃക്ഷങ്ങള്‍, തണല്‍ മരങ്ങള്‍ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള തൈകളാണ്നട്ടു പിടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി സഹിഷ്ണുത വര്ഷാചരണത്തിെൻറ പ്രതീകമായി ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ടി’ രൂപത്തില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. നസ്രീന് ബാനു ബി.ആര്. ഗാഫ് ചെടി നട്ട് ഏപ്രില്‍ കൂള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ സാദിക്ക്, അബ്ദുല്‍ മുനീര്‍, മിനി ബാബു, നിസാര്‍ കാവുങ്കല്‍, അനിത മേരി, നാസിമ സെയ്ദ് എന്നിവര്‍ സംസാരിച്ചു. ഷിഫ്ന നസ്രുദീന്, ഷാനിബ മുറാദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.