അബൂദബിയിൽ മാളുകളിലും ഹോട്ടലുകളിലും ഗ്രീൻ പാസ്​ നിർബന്ധം

ദുബൈ: ആഘോഷ വേളകളിലും പൊതുപരിപാടികളിലും പ​ങ്കെടുക്കണമെങ്കിൽ അൽ ഹൊസൻ ആപ്പിൽ പച്ച നിറം തെളിയണമെന്ന നിബന്ധനക്ക്​ അബൂദബി ദുരന്ത നിവാരണ സമിതി അംഗീകാരം നൽകി. ഈ മാസം 15 മുതൽ നിലവിൽ വരുമെന്ന്​ അധികൃതർ അറിയിച്ചു. വാക്​സിനെടുത്തവർക്കും കോവിഡ്​ പരിശോധന നടത്തി നെഗറ്റീവാകുന്നവർക്കുമാണ്​ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ്​ നൽകുന്നത്​.

ഷോപിങ്​ മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്​, ബീച്ച്​, സ്വകാര്യ ബീച്ച്​, സ്വിമ്മിങ്​ പൂൾ, തീയറ്റർ, മ്യൂസിയം, റെസ്​റ്റാറൻറ്​, കഫെ, മറ്റ്​ വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാൻ ഗ്രീൻ പാസ്​ ഉപയോഗിക്കാമെന്ന്​ ദുരന്ത നിവാരണ സമിതി ട്വിറ്ററിൽ അറിയിച്ചു. 16 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക്​ ഇത്​ ബാധകമാണ്​.

ഗ്രീൻപാസ്​ സംവിധാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നെങ്കിലും പ്രാബല്യത്തിലായിരുന്നില്ല. രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചവർക്ക്​ 28 ദിവസം കഴിഞ്ഞ്​ പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റീവായാലാണ്​ ഗ്രീൻ പാസ്​ ലഭിക്കുക. 30 ദിവസത്തേക്കാണ്​ പച്ച നിറം കാണിക്കുക. ഈ കാലാവധി കഴിഞ്ഞാൽ ചാര നിറമാകും. വീണ്ടും കോവിഡ്​ പരിശോധന നടത്തിയാൽ മാത്രമെ ഗ്രീൻ പാസ്​ ലഭിക്കൂ.

രണ്ടാമത്തെ​ ഡോസ്​ ലഭിച്ച്​ 28 ദിവസം തികയാത്തവർ പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റീവായാൽ 14 ദിവസം ഗ്രീൻ പാസ്​ ലഭിക്കും. ആദ്യ ഡോസ്​ സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി രജിസ്​റ്റർ ചെയ്​തവർക്ക്​ ഏഴ്​ ദിവസം പച്ച നിറം തെളിയും. ആദ്യ ഡോസ്​ സ്വീകരിച്ചവർ രണ്ടാം ഡോസിനായി 42 ദിവസത്തിന്​ ശേഷമാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നതെങ്കിൽ മൂന്ന്​ ദിവസമാണ്​ ഗ്രീൻ പാസ്​ ലഭിക്കുക. വാക്​സിനേഷൻ എടുക്കേണ്ടതില്ല എന്ന്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നവർക്ക്​ ഏഴ്​​ ദിവസം ഗ്രീൻ പാസ്​. വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ മൂന്ന്​ ദിവസവുമാണ്​ പച്ച നിറം കാണിക്കുക. പി.സി.ആർ പരിശോധന നടത്തിയാൽ മാത്രമെ ഈ ദിവസങ്ങളിലും ഗ്രീൻ പാസ്​ ലഭിക്കൂ.

Tags:    
News Summary - Green pass mandatory in malls and hotels in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.