ദുബൈ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ശ്രദ്ധേയമായി ഗ്രീൻബാഗ്സ് യു.എ.ഇയും ഗ്രീൻബാഗ്സ് സൗദിയും. പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ബാഗുകൾ വഴി, പ്ലാസ്റ്റിക് ഉപഭോഗം കുറക്കാനും സാമൂഹികബോധം വർധിപ്പിക്കാനുമാണ് ബ്രാൻഡ് ശ്രമിക്കുന്നത്. 2005ൽ യു.എ.ഇയിൽ ആരംഭിച്ച ഗ്രീൻബാഗ്സ് നിലവിൽ സൗദിയിലും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ജ്യൂട്ട്, കോട്ടൻ, കാൻവാസ്, ജൂക്കോ പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് പുനരുപയോഗ ബാഗുകൾ നിർമിക്കുന്നത്.
ഉപഭോക്താക്കൾക്ക് ‘ബഖാല ബാഗസ്’ ആപ്പ് വഴി ആവശ്യമായ ബാഗുകൾ ഓർഡർ ചെയ്യാനും സ്വീകരിക്കാനും കഴിയും. സോഷ്യൽ മീഡിയ കാമ്പയിനിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ പരിപാടികളിലൂടെയും കോർപറേറ്റ് സഹകരണത്തിലൂടെയും ഹരിത സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കാൻ ഗ്രീൻ ബാഗ്സ് ശ്രമിക്കുന്നുണ്ട്.
സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ക്ലിനിക്കുകൾ, മൾട്ടിനാഷനൽ കമ്പനികൾ തുടങ്ങിയവ ഗ്രീൻബാഗ്‌സിന്റെ പുനരുപയോഗ ബാഗുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
യു.എ.ഇയിലും സൗദിയിലും ഉൾപ്പെടെ, നിരവധി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഗ്രീൻബാഗ്സ് ഉപയോഗത്തിലേക്ക് മാറിക്കഴിഞ്ഞുവെന്നും ഇത് വലിയ സാമൂഹിക മാറ്റത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും സൂചനയാണെന്നും സംരംഭത്തിന്‍റെ പ്രതിനിധികൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.