‘ഗ്രേറ്റ് േപ്ലസ് ടു വര്‍ക്’ സര്‍ട്ടിഫിക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഇബ്രാഹീം മൗഗര്ബെലില്നിന്ന് ഹാദി എക്സ്പ്രസ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആല്ബിന് തോമസ് സ്വീകരിക്കുന്നു
ദുബൈ: ജീവനക്കാര്‍ക്ക് മികച്ച ജോലിസാഹചര്യങ്ങള്‍ നല്‍കുകയും പ്രവര്‍ത്തനമികവ് കാഴ്ചവെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമായ 'ഗ്രേറ്റ് േപ്ലസ് ടു വര്‍ക്' സര്ട്ടിഫിക്കേഷന് ഹാദി എക്സ്പ്രസ് എക്സ്ചേഞ്ചിന്. ജീവനക്കാര്‍ക്ക് സുരക്ഷയും ജോലിചെയ്യാനുള്ള സമാധാനാന്തരീക്ഷവും സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലിസമ്മര്‍ദം കുറക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്ന അംഗീകൃത സംഘടനയാണ് ഗ്രേറ്റ് േപ്ലസ് ടു വര്‍ക്.
അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാ ജീവനക്കാരോടും നന്ദിയും അറിയിക്കുന്നുവെന്നും ഹാദി എക്സ്ചേഞ്ച് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷരീഫ് അല്‍ ഹാദി പറഞ്ഞു. ഓരോ ജീവനക്കാരുടെയും കഠിനാധ്വാനവും അര്‍പ്പണ മനോഭാവവുമാണ് ഈ നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് ജനറല്‍ മാനേജര്‍ ആല്ബിന് തോമസ് പറഞ്ഞു.
സേവനത്തില്‍ സംതൃപ്തരായ 99.65 ശതമാനം ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച മികച്ച പ്രതികരണം ഈ സ്ഥാപനത്തിെൻറയും അതിലെ ജീവനക്കാരുടെയും മികവ് തെളിയിക്കുന്നതാണെന്നും ആല്ബിന് തോമസ് വ്യക്തമാക്കി.
ഗ്രേറ്റ് േപ്ലസ് ടു വര്‍ക് മാനേജിങ് ഡയറക്ടര്‍ ഇബ്രാഹീം മൗഗര്‍ബെല്‍, ഹാദി എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അരുണ്‍ ഹെൻറി, എക്സിന്‍സ് സി.ഇ.ഒ അബ്ദുല്‍ വാഹിദ് ബിന്‍ ദൗവ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.