റാ​സ​ൽ​ഖൈ​മ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ ദുഃ​ഖ​വെ​ള്ളി ച​ട​ങ്ങ്​

കുരിശുമരണത്തിന്‍റെ സ്മരണയിൽ ദുഃഖവെള്ളി ആചരണം

ദു​ബൈ: യേ​ശു​ക്രി​സ്തു​വി​ന്‍റെ കു​രി​ശു മ​ര​ണ​ത്തെ അ​നു​സ്മ​രി​ച്ച് ഗ​ൾ​ഫി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളും ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു. ന​ഗ​രി കാ​ണി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം, പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശി​ന്‍റെ വ​ഴി തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ച​ത്. കോ​വി​ഡു​മൂ​ലം ര​ണ്ടു​വ​ർ​ഷ​മാ​യി ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു വി​ശ്വാ​സി​ക​ൾ ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കു​റി നേ​രി​ട്ട്​ പ​ള്ളി​യി​ൽ എ​ത്താ​നാ​യ​തി​ന്‍റെ ആ​ത്​​മ​നി​ർ​വൃ​തി​യി​ലാ​ണ്​ വി​ശ്വാ​സി​ക​ൾ.

അതേസമയം, ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് തുടക്കമായി. ക്രൂശിതനായ യേശുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമകൾ പങ്കിട്ടാണ് ഈസ്റ്റർ ആഘോഷം. ഗൾഫിൽ പലയിടത്തും ഞായറാഴ്ച പ്രവർത്തി ദിനമായതിനാൽ ഇന്നലെ രാത്രിയാണ് ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നത്.

അ​ബൂ​ദ​ബി മു​സ​ഫ​യി​ലെ സെ​ന്‍റ് പോ​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ നാ​ട്ടി​ൽ​നി​ന്ന് തി​രു​സ്വ​രൂ​പം എ​ത്തി​ച്ചാ​ണ് ന​ഗ​രി​കാ​ണി​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് അ​ബൂ​ദ​ബി​യി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ഗ​രി കാ​ണി​ക്ക​ൽ ശു​ശ്രൂ​ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ട്ടി​ൽ​മാ​ത്രം ക​ണ്ടു​പ​രി​ച​യ​മു​ള്ള യേ​ശു​വി​ന്‍റെ ഇ​ത്ത​രം തി​രു​സ്വ​രൂ​പം ഒ​റ്റ​ത്ത​ടി​യി​ൽ ആ​റു​മാ​സ​ത്തോ​ളം സ​മ​യം എ​ടു​ത്തു നി​ർ​മി​ച്ച​താ​ണ്. മ​ല​യാ​ളം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ലൂ​യി​സ് കു​ര്യാ​ക്കോ​സാ​ണ് സ്വ​രൂ​പം നാ​ട്ടി​ൽ​നി​ന്ന് അ​ബൂ​ദ​ബി​യി​ലെ​ത്തി​ച്ച​ത്.

ഫാ. ​വ​ർ​ഗീ​സ് കോ​ഴി​പാ​ട​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രി​ശി​ന്‍റെ വ​ഴി, ആ​രാ​ധ​ന, വി​ശു​ദ്ധ ർ​ബാ​ന സ്വീ​ക​ര​ണം എ​ന്നി​വ​യും ന​ട​ന്നു. അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​എ​ൽ​ദോ എം. ​പോ​ൾ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ദേ​വാ​ല​യ​ത്തി​ന് ചു​റ്റും പ്ര​ദി​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ എ​ൽ​ദോ. എം. ​പോ​ൾ, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ഐ. ​തോ​മ​സ് ജോ​ർ​ജ്, ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി ഐ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അബൂദബി സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് പള്ളിയിലെ ദുഃഖവെള്ളി ശൂശ്രക്ഷകൾക്ക് ഇടവക വികാരി ഫാ. തോമസ് ജോളി മുഖ്യ കാർമ്മികത്വം വഹിച്ചു. ദുബൈ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശ്രുശ്രൂഷകൾ ഇടവക മെത്രാപോലിത്ത മോർ ഒസ്താത്തിയോസ് ഐസക് മെത്രാപോലിത്തയുടെ കാർമികത്വത്തിൽ നടത്തി. പ്രഭാത പ്രാത്ഥനയോടെ തുടങ്ങിയ ശ്രുശ്രുഷകൾ കബറടക്കത്തോടെ സമാപിച്ചു. റാസൽഖൈമ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ രുന്തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.

Tags:    
News Summary - Good Friday observance in remembrance of the crucifixion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.