നടൻ ടൊവിനോ തോമസിന്​ ഗോൾഡൻ വിസ

ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന്​ യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ ടോവിനോക്ക്​ ഗോൾഡൻ വിസ അനുവദിച്ചത്​. ​വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും തിങ്കളാഴ്​ച വിസ സ്വീകരിക്കുകയും ചെയ്​തു. യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.


വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ മുൻപും ദുബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫോറൻസികി​െൻറ പ്രൊമോഷ​െൻറ ഭാഗമായി ദുബൈയിലേക്ക്​ തിരിക്കാനിരിക്കവെയാണ്​ യാത്രാ വിലക്ക്​ വന്നത്​. ഇതിന്​ ശേഷം ആദ്യമായാണ്​ താരം ദുബൈയിൽ എത്തുന്നത്​.

Tags:    
News Summary - Golden visa for actor Tovino Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.