ദുബൈ: സമ്പൂർണ നിയന്ത്രണത്തെ തുടർന്ന് ഒരുമാസത്തോളം അടഞ്ഞുകിടന്ന ദുബൈയിലെ പരമ്പ രാഗത വ്യവസായ കേന്ദ്രമായ ഗോൾഡ് സൂക്ക് വിണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് -19 വ ്യാപനം ചെറുക്കുന്നതിന് ദുരന്തനിവാരണ മാനേജ്മെൻറ് സുപ്രീം സമിതിയുടെ കർശനമായ മാർ ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സൂക്ക് വീണ്ടും പ്രവർത്തനനിരതമാകുന്നതെന്ന് ദ ുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് (ഡി.ജി.ജെ.ജി) അറിയിച്ചു. പുതിയ നിർദേശമനുസരിച്ച് രാവി ലെ 11 മുതൽ രാത്രി ഒമ്പതുവരെ ചില്ലറ വിൽപനശാലകൾ പ്രവർത്തിക്കും. സൂക്കിലെ മൊത്തവ്യാപാര കേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കർശനമായ ആരോഗ്യ, സുരക്ഷ മാർഗനിർദേശങ്ങൾക്കുള്ളിൽ ദുബൈ ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻസിെൻറ നിയന്ത്രണ പ്രോട്ടോകോളും ഉറപ്പാക്കിയിട്ടുണ്ട്.
സൂക്ക് തുറക്കുന്നതിന് മുന്നോടിയായി, ദുബൈയിലെ അൽ റാസ് മേഖലയിലെ നാഇഫ്, ദേര ഗോൾഡ് സൂക്ക്, വ്യക്തിഗത സ്റ്റോറുകൾ എന്നിവിടങ്ങളിൽ സമ്പൂർണ അണുമുക്തമാക്കൽ യജ്ഞം സംഘിടിപ്പിച്ചു. ‘ഞങ്ങളെ ഈ ഘട്ടത്തിലെത്തിക്കാൻ അശ്രാന്തമായി പരിശ്രമിച്ച രാജ്യത്തെ ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, ദുബൈ പൊലീസ്, സി.ഐ.ഡി തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുന്നു. കോവിഡ് -19 നിയന്ത്രണം ലഘൂകരിച്ചത് സമ്പദ്വ്യവസ്ഥ സുരക്ഷിതമാക്കുന്നതിനുള്ള നല്ല നടപടിയാണെന്ന് ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു.
പുതിയ മാർഗനിർദേശ പ്രകാരം ചില്ലറ വ്യാപാരികൾക്ക് 30 ശതമാനം തൊഴിലാളികളെ നിയമിക്കാനാവും. ആകെ ഉൾക്കൊള്ളാനാവുന്നതിെൻറ 30 ശതമാനം ഉപഭോക്താക്കളെയും സ്വീകരിക്കാം. എങ്കിലും ശാരീരിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി തുടരുക തന്നെ വേണം. ഔട്ട്ലെറ്റുകളിൽ അപകടസാധ്യത കുറക്കുന്നതിന് എല്ലാ സ്റ്റാഫുകൾക്കും ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാവർക്കും സാനിറ്റൈസറുകൾ, മാസ്കുകൾ, കൈയുറകൾ എന്നിവ ലഭ്യമാക്കും.
സർക്കാർ ഉപദേശങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് ദുബൈ സ്വർണ, വജ്ര ജ്വല്ലറി റീട്ടെയിലർമാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് ഡി.ജി.ജെ.ജി വൈസ് ചെയർമാൻ ചാന്തു സിരോയ കൂട്ടിച്ചേർത്തു.
വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ദുബൈ സർക്കാർ പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കും. പ്രവർത്തനസമയം കണിശമായി പാലിക്കുന്നതുമുതൽ ശുചീകരണം വരെ ഉറപ്പുവരുത്തി ഉപഭോക്താക്കൾക്ക് ഷോപ്പിങ് സുരക്ഷിതമാക്കാനുള്ള മുൻകരുതലുകളിൽ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞവർഷത്തെ അക്ഷയ തൃതീയ മുതൽ ഈ വർഷത്തേതുവരെ സ്വർണവില 35 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ സ്വർണാഭരണങ്ങളുടെ ആവശ്യം വർധിക്കുമെന്നുതന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് - ഡി.ജി.ജെ.ജി ട്രഷറർ കെ.പി. അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സൂക്ക് ഏരിയയിലോ ഔട്ട്ലെറ്റുകളിലും നിരീക്ഷണം ഉറപ്പാക്കുന്നതിനും ഡി.ജി.ജെ.ജി സംവിധാനമൊരുക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.