ഗ്ലോബൽ വില്ലേജ്​ നാളെ തുറക്കും

ദുബൈ: മേഖലയിലെ സംഘർഷത്തെ തുടർന്ന്​ താൽകാലികമായി അടച്ച ദുബൈയിലെ പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജ്​ ഏപ്രിൽ 20ന്​ തുറക്കും. ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ്​ അധികൃതർ ആഗോള ഗ്രാമം പ്രവേശനം പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്​ വെളിപ്പെടുത്തിയത്​. തിങ്കളാഴ്ച മുതൽ ദിവസവും വൈകിട്ട്​ അഞ്ച്​ മുതൽ രാത്രി 12 മണിവരെ സന്ദർശകരെ സ്വീകരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. കൃത്യമായ വിവരങ്ങൾക്ക്​ ഔദ്യോഗിക പ്ലാറ്റ്​ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു. മേയ്​ അവസാനം വരെ ഈ സീസൺ തുടർന്നേക്കുമെന്നാണ്​ സൂചന.

1997ൽ ആരംഭിച്ചത്​ മുതൽ 100 ദശലക്ഷത്തിലധികം പേർ ആഗോള ഗ്രാമം സന്ദർശിച്ചുവെന്നാണ്​ കണക്ക്​. 29ാം സീസണിൽ 10.5 ദശലക്ഷം സന്ദർകരുമായി റെകോഡ്​ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. 30ാമത്​ സീസണിൽ 90 രാജ്യങ്ങളെ പ്രതിനിധീകരിച്ച്​​ 30 സാംസ്കാരിക പവിലിയനുകൾ, 3500 ചെറുകിട ഔട്ട്​ലറ്റുകൾ, 250ലധികം ഭക്ഷണ സൗകര്യങ്ങൾ, നൂറിലധികം വൈവിധ്യമാർന്ന തത്സമയ പ്രകനങ്ങൾ, 200ലധികം റൈഡുകൾ, ഗെയിമുകൾ തുടങ്ങിയവാണ്​ സന്ദർശകർക്കായി സജ്ജമാക്കിയിട്ടുള്ളത്​.

Tags:    
News Summary - Global Village will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.