ഗ്ലോബൽ വില്ലേജിന്​ ഇന്ന്​ സമാപനം

ദുബൈ: നഗരത്തിലെ ആഘോഷത്തിന്‍റെയും വിനോദത്തിന്‍റെയും പര്യായമായി മാറിയ ഗ്ലോബൽ വില്ലേജിന്‍റെ​ 27ാം സീസണിന്​ ഞായറാഴ്ച സമാപനം. ഒക്​ടോബർ 27ന്​ ആരംഭിച്ച ഇത്തവണത്തെ സീസൺ റെക്കോർഡ്​ സന്ദർശകരെ സ്വീകരിച്ചാണ്​ ഇത്തവണ വിടവാങ്ങുന്നത്​. അവസാനദിനങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി 2മണിവരെ പ്രവർത്തിച്ച മേളയിൽ വൻ തിരക്കാണള അനുഭവപ്പെട്ടത്​. ഉഷ്ണ കാലാവസ്ഥ ശക്​തിപ്പെടാത്ത സാഹചര്യത്തിൽ വളരെ സുഖകരമായ സാഹചര്യത്തിൽ സന്ദർശകർക്ക്​ വന്നുപോകാൻ സാധിച്ചുവെന്നത്​ ഇത്തവണത്തെ അനുകൂല ഘടകമായിരുന്നു.

ദുബൈയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ​ ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകളിൽ നിന്ന്​ വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ്​ ഓരോ ദിവസവും എത്തിച്ചേർന്നത്​.

ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ, 3,500ലധികം ഷോപ്പിങ്​ ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ എന്നിവയെല്ലാമാണ്​ എത്തിയിരിക്കുന്നത്​. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിരുന്നു. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളും ലഭ്യമാക്കിയിട്ടുമുണ്ട്​. സാധാരണ രണ്ട്​ കവാടങ്ങളിലൂടെ സന്ദർശകരെ പ്രവേശിപ്പിക്കുന്ന അധികൃതർ ഇത്തവണ മൂന്ന്​ ഗേറ്റുകളാണ്​ ഒരുക്കിയിരുന്നത്​. അവസാന ദിനമായ ഞാറയാഴ്ച നിരവധിപേർ ഗ്ലോബൽ വില്ലേജിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    
News Summary - Global Village -u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.