ആഗോള ടൂറിസം ഹബായി ദുബൈ : കോവിഡ്​ കാലത്ത്​ എത്തിയത്​ 37 ലക്ഷം വിദേശസഞ്ചാരികൾ

ദുബൈ: കോവിഡ്​ കാലത്തും ആഗോള ടൂറിസം ഹബ്​ എന്ന പേര്​ നിലനിർത്തി ദുബൈ. ലോകം അടഞ്ഞുകിടന്ന കാലത്ത്​ ദുബൈ നഗരത്തിലെത്തിയത്​ 37 ലക്ഷം വിദേശ വിനോദസഞ്ചാരികൾ.

യാത്രവിലക്ക്​ നീങ്ങിയ 2020 ജൂ​ൈല മുതൽ കഴിഞ്ഞ മേയ്​ വരെയുള്ള കണക്കാണിത്​. ദുബൈ ടൂറിസം ഡിപാർട്ട്​മെൻറാണ്​ കണക്കുകൾ പുറത്തുവിട്ടത്​. സുരക്ഷിത നഗരമെന്ന ഖ്യാതിയാണ്​ ഈ കാലത്തും ദുബൈയിലേക്ക്​ വിനോദസഞ്ചാരികളെ വിളിച്ചുവരുത്തിയത്​. ഈ കാലയളവിൽ ഹോട്ടൽ ഒക്യൂപൻസി നിരക്ക്​ 58 ശതമാനമാണ്​.അന്താരാഷ്​ട്ര വിപണികൾ വെല്ലുവിളി നേരിടുന്നതിനിടയിലും ദുബൈയുടെ ടൂറിസം തിരിച്ചുവരവ് വേഗത്തിലാക്കുന്നത്​ എമിറേറ്റി​െൻറ സാമ്പത്തിക ഉത്തേജനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

പൊതു-സ്വകാര്യമേഖലകൾ ഒരുമിച്ച്​ പ്രവർത്തിച്ചതി​െൻറ ഫലമാണിത്​. കോവിഡ്​ മുൻകരുതലും പ്രോ​ട്ടോകോളും പാലിക്കാനും നടപ്പാക്കാനുമുള്ള ദുബൈയുടെ കഴിവും സഞ്ചാരികളെ ആകർഷിച്ചു. എക്​സ​്​പോയെ വരവേൽക്കാൻ സുസജ്ജമായി നിൽക്കു​േമ്പാൾ, എല്ലാവർക്കും സുരക്ഷ നൽകാൻ കഴിയുമെന്ന്​ ആത്​മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ ടൂറിസത്തി​െൻറ കണക്കനുസരിച്ച്​ 17 ലക്ഷം സഞ്ചാരികളാണ്​ 2020 ജൂലൈ- ഡിസംബർ കാലത്ത്​ ദുബൈയിലെത്തിയത്​. ബാക്കിയുള്ളവർ ഈ വർഷം ആദ്യ അഞ്ച്​ മാസങ്ങളിലും എത്തി. മേഖലയുടെ വീണ്ടെടുപ്പിന്​ സർക്കാർ പ്രഖ്യാപിച്ച 7.1 ബില്യൺ ദിർഹമി​െൻറ ഉത്തേജന പാക്കേജ്​ സ്​ഥിതിഗതികൾ വീണ്ടെടുക്കാൻ സഹായിച്ചു.

ഹോട്ടലുകളിലുകളിലെ താമസക്കാരുടെ നിരക്ക്​ കൂടിവരുന്നുണ്ട്​. ജൂലൈയിൽ 35 ശതമാനമായിരുന്നു ഒക്യുപെൻസി നിരക്കെങ്കിൽ 2021 മേയിൽ 58 ശതമാനമായി ഉയർന്നു. 2020 ഡിസംബറിൽ 69 ശതമാനം വരെ ഉയർന്നിരുന്നു. സിംഗപ്പൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹോട്ടൽ ഒക്യുപെൻസി റേറ്റുള്ള നഗരമായി ദുബൈ മാറിയിരുന്നു. പാരിസിനെയും ലണ്ടനെയും മറികടന്നായിരുന്നു നേട്ടം. 2020 ജൂലൈയിൽ 591 ഹോട്ടലുകളിലായി ലക്ഷം റൂമുകളിൽ ആളെത്തി. കഴിഞ്ഞ മേയിൽ ഇത്​ 715 ഹോട്ടലുകളിലെ 1,28,000 റൂമുകളായി ഉയർന്നു.

ഈദുൽ ഫിത്​ർ അവധി ദിനങ്ങളിലും ഹോട്ടലുകളിൽ തിരക്കേറിയിരുന്നു.സെപ്​റ്റംബർ മുതൽ ഈ വർഷം മേയ്​ വരെ നടന്ന 3136 ബിസിനസ്​ മീറ്റുകളിലായി 8,13,832 പേർ പ​ങ്കെടുത്തുവെന്നും റ​ിപ്പോർട്ടിൽ പറയുന്നു.ഗോൾഡൻ വിസ ഉൾപ്പെടെയുള്ള നടപടികൾ വിനോദസഞ്ചാരമേഖലക്ക്​ കൂടുതൽ ഉണർവുപകരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Global Tourism Habai Dubai: 37 lakh foreign tourists visited during the Covid period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.