അബൂദബി: ജീപ്പാസ് യൂഫെദസ്റ്റ് 2018 ലെ സൗത്ത് സോണ്‍ മത്സരങ്ങൾ പൂർത്തിയായപ്പോൾ ദ മോഡൽ സ്കൂൾ അബൂദബി ജേതാക്കളായി. 209 പോയിൻറുകളുമായാണ് വിജയം. അബൂദബി സൺറൈസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. അബൂദബി, അൽെഎൻ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാർഥികൾ മാറ്റുരച്ച മത്സരങ്ങൾ കാണാൻ രണ്ടു ദിവസവും രാത്രിയും അബൂദബി എമിറേറ്റ്സ് ഫ്യൂച്ചർ ഇൻറർനാഷനൽ അക്കാദമിയിൽ നിരവധി പേരാണ് എത്തിയത്.
യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടർ ദിൽഷാദ് എന്നിവർ നേതൃത്വം നല്കി. മുൻ വർഷങ്ങളിൽ എമിറേറ്റ് തലത്തിലായിരുന്ന മത്സരങ്ങളെങ്കിൽ ഇക്കുറി സോൺ തലത്തിലാക്കിയത് സ്കൂളുകൾക്ക് കൂടുതൽ ആവേശം പകർന്നു. സെൻട്രൽ സോണിൽ ഉൾപ്പെടുന്ന ദുബൈ, ഷാർജ എമിറേറ്റുകളിലെ മത്സരാർഥികൾ നവംബർ 23,24 തിയ്യതികളിൽ ഇന്ത്യൻ അക്കാദമി വേദിയിൽ മാറ്റുരക്കും.
ഡിസംബർ 1 നാണ് ജീപ്പാസ് യൂഫെസ്റ്റ് 2018 ഗ്രാൻറ് ഫിനാലെ. അതിനിടെ ജീപ്പാസ് യൂഫെസ്റ്റ് സീസൺ ത്രീയുടെ ഭാഗമായി ഒരുക്കിയ ഡബ്സ്മാഷ് മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർഥികൾ അയക്കുന്ന ഡബ്സ്മാഷ് വീഡിയോ യൂഫൈസ്റ്റ് യുഎഇ എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. മികച്ച ഡബ്സ്മാഷിന് ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീ ഗ്രാൻറ് ഫിനാലേയിൽ വെച്ച് സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.