ഗാവ ഇലക്ട്രോണിക്സ് സര്‍വിസ് സെന്റര്‍ കോഴിക്കോട്ട് പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ബ്രോണെറ്റ് ഗ്രൂപ് ചെയര്മാന് കെ.പി. ഹാരിസ്, എം.ഡി കെ.പി. സഹീര്‍, ഗാവ എം.ഡി അബ്ദുല്‍ നസീര്‍ കെ.പി തുടങ്ങിയവര്‍ സമീപം
ദുബൈ: ദുബൈ ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പിനു കീഴിലെ ഗാവ ഇലക്ട്രോണിക്സ് സര്‍വിസ് സെന്ററിന് കോഴിക്കോട്ട് തുടക്കമായി. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും ആക്സസറീസ് വാങ്ങാനും വില്ക്കാനുമെല്ലാം കോഴിക്കോട് ചെറൂട്ടി റോഡിലെ ഈ സ്ഥാപനത്തിലെത്തിയാൽ മതി.
കേരള പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബ്രോണെറ്റ് ഗ്രൂപ് ചെയര്മാന് കെ.പി. ഹാരിസ്, എം.ഡി കെ.പി സഹീര്‍, ഗാവ എം.ഡി അബ്ദുല്‍ നസീര്‍ കെ.പി, ഫിറോസ് ലാൽ തുടങ്ങിയവർ സംബന്ധിച്ചു.
സര്വിസിനെത്തുന്നവര്ക്ക് ഡേറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കുമെന്ന് അബ്ദുല്‍ നസീര്‍ കെ.പി പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡെസ്ക് ടോപ് തുടങ്ങി എല്ലാതരം ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ സര്‍വിസ് ചെയ്യും. ഡേറ്റ സുരക്ഷക്കുള്ള ഐ.എസ്.ഒ (27001: 2013) അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ഗാവയെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും സര്വിസിങ്ങിനും സംസ്ഥാന വ്യാപകമായി പിക്ക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.gava.co.in എന്ന വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. സംസ്ഥാനത്തുടനീളം കലക്ഷന്‍ പോയന്റുകളും ഒരുക്കിയിട്ടുണ്ട്. വ്യാപാര മേഖലയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തനപരിചയമുള്ള ദുബൈ കേന്ദ്രമായ ബ്രോണെറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഗാവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.