ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുന്നു. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ സമീപം
ദുബൈ: മഹാത്മാഗാന്ധിയുടെ പ്രതിമ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അനാച്ഛാദനം ചെയ്തു. ഗാന്ധിയുടെ 75ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് കോൺസുലേറ്റിൽ ചടങ്ങ് സംഘടിപ്പിച്ചത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഗാന്ധിയുടെ ഇഷ്ടപ്പെട്ട ഭജനകളായ ‘വൈഷ്ണവ് ജാൻ തോ’, ‘രഘുപതി രാഘവ’ എന്നിവ ചടങ്ങിൽ സോംദത്ത ബസു അവതരിപ്പിച്ചു.
42 ഇഞ്ച് വലുപ്പമുള്ള ഗാന്ധി പ്രതിമ നരേഷ് കുമാവത് രൂപപ്പെടുത്തിയതും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന് സമർപ്പിച്ചതുമാണ്.
നയതന്ത്ര പ്രതിനിധികൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കൾ, ദുബൈയിലെയും നോർതേൺ എമിറേറ്റുകളിലെയും ഇന്ത്യൻ കമ്യൂണിറ്റി സംഘടന പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.