ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്​കൂളിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി ജയന്തി ആഘോഷം

ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്​കൂൾ ഗാന്ധി ജയന്തി ദിനാചരണത്തി​െൻറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എ​െൻറ ജീവിതമാണ് എ​െൻറ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്​മജിയുടെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്​ട്ര സേവനം ചെയ്യാനും ഭാവിതലമുറ തയാറാവണമെന്ന് സ്​കൂൾ പ്രിൻസിപ്പൽ ഡോ. മഞ്​ജു റെജി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, പ്രധാനാധ്യാപകരായ നാസ്​നീൻ ഖാൻ, സൂപ്പർ വൈസർ ഹലീം എന്നിവർ നേതൃത്വം നൽകി.

മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. എം.ജി.സി.എഫ് പ്രസിഡൻറ്​ വി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. 'വർത്തമാന കാലഘട്ടത്തിൽ ഗാന്ധിസത്തി​െൻറ പ്രസക്തി' എന്ന വിഷയത്തിൽ ഷാജി പാറേത്ത് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് മന്ദങ്കാവ്, ജഗദീഷ് പഴശി, വി.കെ റിഷാദ്, ഹരി ഭക്തവത്സലൻ, കെ. സൈനുദ്ദീൻ, ഷാക്കിറ റഷീദ്, ഗായത്രി എസ്.ആർ നാഥൻ, നവ്യ സൂരജ് എന്നിവർ സംസാരിച്ചു.

അജ്​മാൻ: അഹിംസയിലും സത്യത്തിലും അധിഷ്​ഠിതമായ ജീവിതക്രമത്തിലൂടെ ലോക ജനതക്ക്​ മഹത്തായ സന്ദേശം നൽകിയ മഹാത്മജിയുടെ ആശയം വർത്തമാനകാലത്ത് പ്രസക്​തമാണെന്ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന അനുസ്​മരണ പ്രഭാഷണം ഉദ്​ഘാടനം ചെയ്​ത്​ ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡൻറ്​ അഡ്വ. നജ്​മുദ്ദീൻ പറഞ്ഞു. 'കുട്ടികളുടെ ബാപ്പുജി'യെ ഓർമിപ്പിച്ച് വിദ്യാർഥിനിയായ ആലിയ ആസിഫ് ഗാന്ധി സന്ദേശം നൽകി. യോഗത്തിൽ വൈസ് പ്രസിഡൻറ്​ കബീർ ചരുവിള അധ്യക്ഷത വഹിച്ചു. തിലകൻ, മനോജ് മനാമ, ആസിഫ് അലി സിദ്ദീഖ്, താഹ, ഉണ്ണികൃഷ്​ണൻ, ആസിഫ് മിർസ, സിദ്ദീഖ് അലിയാർ, അനസ് കാടാച്ചേരി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. ആസിഫ് അലി നജുമുദ്ദീൻ സ്വാഗതവും മനോജ് മനാമ നന്ദിയും പറഞ്ഞു.

Tags:    
News Summary - Gandhi Jayanti celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.