അബൂദബി: സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് ധനസമാഹരണ കാമ്പയിൻ അബൂദബിയില്‍ ആരംഭിച്ചു. ‘അബൂദബി തിരികെ നല്കുന്നു’ എന്ന പേരിലാണ് പദ്ധതി. സാമൂഹിക സംഭാവന വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
സര്‍ക്കാറിന്റെ ഔദ്യോഗിക ചാനലിലൂടെയുള്ള ധനസമാഹരണം പൂര്‍ണമായും സുതാര്യമാണ്. മുന്‍ഗണനകളും മൂല്യങ്ങളും കണക്കിലെടുത്താണ് സാമ്പത്തികസഹായം നല്‍കേണ്ട പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക മേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലാണ് സമാഹരിച്ചെടുക്കുന്ന പണം നല്‍കുക. അബൂദബി മാന്‍(Abudhabi MAAN)എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പണം സംഭാവന ചെയ്യാവുന്നതാണ്. ഏതു പദ്ധതിയിലേക്ക് പണം നല്‍കണമെന്ന് തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.