????? ???? ?????? ????????? ????????? ????? ??????? ??????? ????????? ????????????????

ഫുജൈറയില്‍ വൈ ഫൈ  വ്യായാമപാത വരുന്നു

ഷാര്‍ജ: മലകളുടെ മനോഹര നാടായ ഫുജൈറയില്‍ ആദ്യമായി റബര്‍ പാകിയ വ്യായാമ പാത വരുന്നു. യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന് സമീപത്താണ് പാത നിര്‍മിക്കുന്നത്. 1800 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള വ്യായാമ പാതയിലൂടെ നടക്കാനിറങ്ങുന്നവര്‍ക്ക് അതി വേഗതയുള്ള സൗജന്യ വൈ-ഫൈ സൗകര്യവും ലഭിക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമാദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ക്കിയുടെ നിര്‍ദേശ പ്രകാരമാണ് ഇതിന്‍െറ നിര്‍മാണം. 
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ഇത് നിര്‍മിക്കുന്നത്. പുറമെ നിരവധി വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നു. ഇവര്‍ക്കെല്ലാം ഈ നടപ്പാത ഏറെ ആരോഗ്യം പകരും. പകല്‍ ആര്യ വേപ്പുകളുടെ തണലും രാത്രിയില്‍ പാതവിളക്കുകളുടെ സുരക്ഷയുമുണ്ട്. മെറൂണ്‍ നിറത്തില്‍ ഒരുക്കുന്ന പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 
ഈ ഭാഗത്ത് ഉണ്ടായിരുന്ന പഴയ നിര്‍മിതികളെല്ലാം പൊളിച്ച് മാറ്റി പൂന്തോട്ടങ്ങളും പുല്‍മേടുകളഉം തീര്‍ത്തിട്ടുണ്ട്.
 ഹമാദ് ബിന്‍ അബ്ദുല്ല റോഡിനും മുഹമ്മദ് ബിന്‍ മതാര്‍ റോഡിനും ഇടയില്‍ ഫര്‍ഫര്‍ മലനിരകളുടെ താഴ്വരയിലാണ് യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളി സ്ഥിതി ചെയ്യുന്നത്. പിരമിഡ് ആകൃതിയില്‍ തീര്‍ത്ത റൗണ്ടബൗട്ട് ഇത്തിഹാദ് റോഡിനേയും സലാം റോഡിനെയും ബന്ധിപ്പിക്കുന്നു. 
വിളിപ്പാടകലെ ഫുജൈറ നഗരസഭ കാര്യാലയം. പൂന്തോട്ടങ്ങളുടെയും പുല്‍മേടുകളുടെയും നടുവില്‍ വൈഡൂര്യ പ്രൗഡിയിലാണ് പള്ളിയുടെ നില്‍പ്പ്. ഇതിനെ ചുറ്റി വ്യായാമ പാതയും വരുമ്പോള്‍ പ്രദേശത്തിന്‍െറ അഴക് കൂടും.
 
Tags:    
News Summary - fujaira wyfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.