കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ

ഷാര്‍ജ/ഫുജൈറ: ശനിയാഴ്ച യു.എ.ഇയുടെ കിഴക്കന്‍ തുറമുഖ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു. ഖോര്‍ഫക്കാന്‍, ബിദിയ, ഫുജൈറ മേഖലകളിലാണ് ആലിപ്പഴ വര്‍ഷത്തോടെ മഴ പെയ്തത്. കുന്നുകളില്‍ നിന്ന് ശക്തമായ രീതിയിലാണ് മഴവെള്ളം റോഡിലേക്ക് ഒഴുകിയതെന്ന് ഖോര്‍ഫക്കാനില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  
ഉച്ചക്ക് ശേഷമായിരുന്നു കാറ്റി​​​െൻറ അകമ്പടിയോടെ മഴയത്തെിയത്. 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനില ഇതോടെ പകുതിയായി. തോടുകളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നീരൊഴുക്ക് രൂപപ്പെട്ടു. 
വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. രണ്ട് ദിവസമായി പ്രദേശത്ത് ഒറ്റപ്പെട്ട മഴയും ആലിപ്പഴ വര്‍ഷവുമുണ്ട്. എന്നാല്‍ ശനിയാഴ്ചയാണ് മഴ ശക്തപ്പെട്ടത്. ഒമാനിലെ സലാല മേഖലയില്‍ എത്തിയ മണ്‍സൂണിന്‍െറ സാന്നിധ്യമാണ് കിഴക്കന്‍ മേഖലയില്‍ മഴക്ക് കാരണമായതെന്നാണ് കരുതുന്നത്. 
കല്‍ബ, മസാഫി എന്നിവിടങ്ങളിലും   ശനിയാഴ്ച വൈകുന്നേരം കനത്ത മഴയുണ്ടായി.  കുറഞ്ഞ സമയമേ മഴ നീണ്ടുനിന്നുള്ളൂ എങ്കിലും  റോഡുകളും റൗണ്ട് എബൗട്ടുകളും വെള്ളംനിറഞ്ഞു. റൗണ്ട് എബൌട്ടുകള്‍ വെള്ളം നിറഞ്ഞതിനാല്‍ പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു.  പലയിടങ്ങളിലും മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായി. 

Tags:    
News Summary - Fuj-Rain-in-Fujairah-Watching--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.